ഇന്ത്യക്കാര്‍ക്ക് സ്വര്‍ണം ഇല്ലാത്ത പരിപാടികള്‍ വിരളമാണ്. സ്വര്‍ണം ധരിക്കുന്നത് പുറമെ അതൊരു സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കാണുന്നവരുമുണ്ട്. ഓരോ ദിവസം കൂടുംതോറും സ്വര്‍ണവില കുതിക്കുകയാണ്. അതിനാല്‍ തന്നെ വില കുറയുമ്പോള്‍ സ്വര്‍ണം വാങ്ങിച്ചുവെയ്ക്കുകയാണ്. ഇന്ത്യയേക്കാള്‍ സ്വര്‍ണം വില കുറഞ്ഞ് കിട്ടുന്ന ചില രാജ്യങ്ങളുണ്ട്. ഇന്തോനേഷ്യ, മലാവി, ഹോങ്കോങ്, കംബോഡിയ, ദുബായ്, യുഎഇ എന്നിവിടങ്ങളിലാണ് ഇന്ത്യയേക്കാള്‍ വിലക്കുറവില്‍ സ്വര്‍ണം കിട്ടുന്നത്.
ഇന്തോനേഷ്യ- ഇന്ത്യയില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് വില 77,700 രൂപയാണ്. ഇന്തോനേഷ്യയില്‍ ഇത് 71,880 രൂപയാണ്. അതായത്, 1330,266 ഇന്തോനേഷ്യന്‍ രൂപ. അതായത് 5280 രൂപയുടെ വ്യത്യാസമുണ്ട്.
മലാവി- പടിഞ്ഞാറന്‍ ആഫിക്കന്‍ രാജ്യമായ മലാവിയില്‍ 10 ഗ്രം സ്വര്‍ണത്തിന് 1482,660.70 മലാവിയര്‍ന്‍ കച്വയാണ്. ഇന്ത്യന്‍ രൂപയില്‍ 72,030 രൂപയാണിത്. ഏകദേശം 5670 രൂപയുടെ വ്യത്യാസം. ഒരു പവന്‍ സ്വര്‍ണം ലഭിക്കണമെങ്കില്‍ 804,000 കച്വ നല്‍കണം. അതായത് 38,600 രൂപ.
ഹോങ്കോങ്- ഇവിടെ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 56,500 രൂപ നല്‍കണം. 10 ഗ്രാമിന് 72,050 എച്ച്ഡികെയാണ്. അതായത് 72,050 രൂപ. 5650 രൂപയുടെ വില വ്യത്യാസം.
കംബോഡിയ- കുറഞ്ഞ നിരക്കില്‍ സ്വര്‍ണം കിട്ടുന്ന മറ്റൊരു രാജ്യമാണ് കംബോഡിയ. എന്നുവെച്ചാല്‍ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ് കംബോഡിയയില്‍ വില. 8 ഗ്രാം സ്വര്‍ണത്തിന് 2,542,49 കെഎച്ച്ആര്‍ നല്‍കണം. ഇന്ത്യന്‍ രൂപയില്‍ 51,655 രൂപ. 10 ഗ്രാമിന് 347,378.43 കെച്ച്ആറ് ആണ് നല്‍കേണ്ടത്.
ദുബായ്, യുഎഇ- ദുബായില്‍ നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 2,358 ദിര്‍ഹം നല്‍കണം, 53,959 ഇന്ത്യന്‍ രൂപ. 24 കാരറ്റിന് 3180 ദിര്‍ഹം (72,840 രൂപ) നല്‍കണം. ഇന്ത്യക്കാള്‍ 4869 രൂപയുടെ വ്യത്യാസം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5