ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് ദുബായ്- ഇന്ത്യ വിമാനം ജയ്പൂരിലിറക്കി. 189 യാത്രക്കാരുമായി വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇറക്കിയത്. ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി മുഴക്കിയതെന്ന് ഇന്ത്യന്‍ പോലീസ് ശനിയാഴ്ച അറിയിച്ചു. IX-196 എന്ന വിമാനം ദുബായില്‍നിന്ന് ജയ്പൂരിലേക്ക് പോകുകയായിരുന്നു. പുലര്‍ച്ചെ 1.20 ന് ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കര്‍ശന പരിശോധന നടത്തിയെങ്കിലും സംശയകരമായതൊന്നും കണ്ടെത്തിയില്ലെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി വ്യാജ ബോംബ് ഭീഷണികളെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമയാന അധികൃതര്‍ അതീവ ജാഗ്രതയിലാണ്. ഈയാഴ്ച ഒന്നിലധികം ഇന്ത്യന്‍ എയര്‍ സര്‍വീസുകള്‍ നടത്തുന്ന വിമാനങ്ങള്‍ക്കുനേരെ ഒരു ഡസനിലധികം വ്യാജ ബോംബ് ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അധികൃതരും കേന്ദ്രസര്‍ക്കാരും അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5