
എംഡിഎംഎയുമായി നടി പിടിയില്‍; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന
പരവൂര്‍: എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍. മൂന്ന് ഗ്രാം എംഡിഎംഎയുമായാണ് പിടിയിലായത്. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീനന്ദനത്തില്‍ ഷംനത്ത് (പാര്‍വതി, 36) ആണ് പിടിയിലായത്. പരവൂര്‍ ഇന്‍സ്പെക്ടര്‍ ഡി ദീപുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷംനത്ത് പിടിയിലായത്. ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിലാണ് പോലീസ് രഹസ്യ പരിശോധന നടത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)