ദുബായ്: അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ദുബായ് ഒട്ടും പിന്നിലല്ല. ഇപ്പോഴിതാ ഏറ്റവും മെലിഞ്ഞ കെട്ടിടം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ദുബായ്. ദുബായ് കനാലിന്റെ തീരത്താണ് കെട്ടിടം നിര്‍മിക്കുന്നത്. ‘മുറാബ വയില്‍’ എന്നാണ് കെട്ടിടത്തിന്റെ പേര്. വീതി തന്നെയാണ് കെട്ടിടത്തെ ദുബായിലെ മറ്റു കെട്ടിടങ്ങളില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നത്. 380 മീറ്റര്‍ കെട്ടിടത്തിന് ഉയരമുണ്ടാകും. ആകെ 22.5 മീറ്റര്‍ മാത്രമാണ് മെലിഞ്ഞ കെട്ടിടത്തിന്റെ വീതി. അതായത് ഒരു അപ്പാര്‍ട്‌മെന്റിന്റെ വീതി മാത്രം. ഇവിടെ അപ്പാര്‍ട്‌മെന്റ് എടുക്കുന്നവര്‍ക്ക് കെട്ടിടത്തിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും കാണാമെന്നതാണ് പ്രധാന ആകര്‍ഷണം. 131 അപ്പാര്‍ട്‌മെന്റുകളാണ് കെട്ടിടത്തില്‍ ഒരുങ്ങുന്നത്. സ്പാനിഷ് ഡിസൈന്‍ കമ്പനിയായ ആര്‍സിആര്‍ അര്‍ക്യുടെക്റ്റസ് ആണ് കെട്ടിടം രൂപകല്‍പന ചെയ്തത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5