അബുദാബി: എമിറേറ്റില്‍ വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. വാഹനം ഓടിക്കുന്നവര്‍ താഴ്‌വരകള്‍ ഒഴിവാക്കാനും ചില റോഡുകളില്‍ വേഗത പരിധി കുറയ്ക്കാനും അബുദാബി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. റോഡിലൂടെ വാഹനമോടിക്കുന്നവര്‍ പ്രഥമശുശ്രൂഷ കിറ്റുകള്‍ (ഫസ്റ്റ് എയ്ഡ് കിറ്റുകള്‍) കരുതണമെന്നും ബദല്‍ പ്രകാശ സ്രോതസ്സുകള്‍ തയ്യാറാക്കണമെന്നും അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. അബുദാബിയിലെ അല്‍ ഷവാമേഖ് ഏരിയ, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ബനി യാസ്, ഷാഖ്ബൗട്ട് സിറ്റി എന്നിവിടങ്ങളില്‍ സാമാന്യം ശക്തമായ മഴ പെയ്യുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു. വാരാന്ത്യത്തിലെ ആദ്യ ദിവസത്തെ കാലാവസ്ഥ പ്രവചനം അനുസരിച്ച്, രാജ്യത്ത് മഴയുള്ള കാലാവസ്ഥയാണ് പ്രതീക്ഷിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ ചിലയിടങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ചില കിഴക്കന്‍, പടിഞ്ഞാറന്‍ ഭാഗങ്ങളിലും മഴ ലഭിച്ചേക്കാമെന്ന് എന്‍സിഎം അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5