വേദന മാറാതെ ആശുപത്രി കയറിയിറങ്ങിയത് 12 വര്‍ഷം, വയറ് വേദനയ്ക്ക് ശമനമില്ല, ഒടുവില്‍ കണ്ടെത്തിയത്

ഗാംഗ്‌ടോക്: ചികിത്സയ്ക്കിടെയും ശസ്ത്രക്രിയയ്ക്കിടെയും പിഴവുകള്‍ സംഭവിക്കുന്നത് പുതിയ കാര്യമല്ല. കാല് മാറി ശസ്ത്രക്രിയ നടത്തുന്നതും പല്ല് മാറി പറിക്കുന്നതും രാജ്യത്തെ ആരോഗ്യമേഖലയില്‍ പറ്റുന്ന സ്ഥിരം അനാസ്ഥകളാണ്. അത്തരത്തിലൊരു സംഭവമാണ് സിക്കിം സ്വദേശിനി നേരിട്ടത്. ഒന്നല്ല, രണ്ടല്ല, നീണ്ട 12 വര്‍ഷത്തോളമായി ശമനമില്ലാത്ത വയറുവേദനയുടെ കാരണം കണ്ട് ഞെട്ടിയിരിക്കുകയാണ് ഇവര്‍. 2012 ല്‍ അപ്പെന്‍ഡിസൈറ്റിസ് ഓപ്പറേഷന് ശേഷം 45കാരിയായ സ്ത്രീ വയറുവേദന അനുഭവിക്കുകയാണ്. നിരവധി തവണ ആശുപത്രി കയറിയിറങ്ങിയെങ്കിലും എന്താണ് യഥാര്‍ഥ കാരണമെന്ന് ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായില്ല. ഒടുവില്‍ 2012ല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ വയറ്റില്‍ മറന്നുവെച്ച കത്രികയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണണെന്ന് കണ്ടെത്തുകയായിരുന്നു. ഗാംഗ്ടോക്കിലെ സര്‍ തുതോബ് നംഗ്യാല്‍ മെമ്മോറിയല്‍ (എസ്ടിഎന്‍എം) ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയതെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. പിന്നീട്, നിരന്തരം വേദനകളായിരുന്നു. പല ഡോക്ടര്‍മാരെയും കാണുകയും മരുന്ന് നല്‍കുകയും ചെയ്യും. എന്നാല്‍, വേനദനയ്ക്ക് കുറവുണ്ടായിരുന്നില്ല. ഒക്ടോബര്‍ എട്ടിന് വീണ്ടും എസ്ടിഎന്‍എം ആശുപത്രിയില്‍ പോവുകയായിരുന്നു. അവിടെ എക്‌സ്-റേ എടുത്ത് നോക്കിയപ്പോഴാണ് വയറ്റില്‍ ശസ്ത്രക്രിയാ കത്രിക കണ്ടെത്തിയത്. മെഡിക്കല്‍ വിദഗ്ധരുടെ സംഘം ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തി കത്രിക നീക്കം ചെയ്യുകയും യുവതി സുഖം പ്രാപിക്കുകയും ചെയ്തു. എന്നാല്‍, വാര്‍ത്ത പ്രചരിച്ചതോടെ സംസ്ഥാനമാകെ അധികൃതര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. പിന്നാലെ, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy