ദുബായ്: തന്റെ കാറില്‍ മറന്നുവെച്ച ഒരു മില്യണ്‍ ദിര്‍ഹം പോലീസിന് ഏല്‍പ്പിച്ച് മാതൃകയായി ടാക്‌സി ഡ്രൈവര്‍. ഈജിപ്ഷ്യന്‍ ടാക്‌സി ഡ്രൈവറായ ഹമദ അബു സെയ്ദിനെയാണ് ദുബായ് പോലീസ് ആദരിച്ചത്. സമൂഹത്തിലുടനീളം സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിലും നല്ല മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും സാമൂഹ്യസഹകരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന പ്രശംസാപത്രം അല്‍ ബര്‍ഷ പോലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ മജീദ് അല്‍ സുവൈദി ടാക്‌സി ഡ്രൈവര്‍ക്ക് നല്‍കി. ദുബായ് ടാക്‌സി കോര്‍പ്പറേഷനിലാണ് ഹമദ അബു സെയ്ദ് ജോലി ചെയ്യുന്നത്. ‘ദുബായ് പോലീസ് സമൂഹത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്ന സമഗ്രതയുടെയും ഉത്തരവാദിത്തത്തിന്റെയും മഹത്തായ മൂല്യങ്ങള്‍ അബു സെയ്ദ് ഉള്‍ക്കൊള്ളുന്നുവെന്ന് ദുബായ് പോലീസ് പ്രശംസിച്ചു. ‘വിലപിടിപ്പുള്ള വസ്്തുക്കള്‍ ശരിയായ ഉടമയ്ക്ക് സുരക്ഷിതമായി തിരികെ നല്‍കുന്നത് തന്റെ കടമയാണെന്ന്’ അബു സെയ്ദ് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5