അബുദാബി: യുഎഇയിലെ ആളുകള്‍ക്ക് പ്രിയം ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍. പ്രത്യേകിച്ച് പണമിടപാടുകള്‍ക്ക്. ഓണ്‍ലൈന്‍ മുഖേനയോ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയോ ആണ് പണമിടപാടുകള്‍ കൂടുതലും നടക്കുന്നത്. ഓണ്‍ലൈന്‍ ഇടപാടിലൂടെ മികച്ച നിരക്ക് ലഭിക്കുന്നതിനാലാണിത്. ഇതുമൂലം പല ധനവിനിമയ ശൃംഖലകളും ശാഖകളുടെ എണ്ണം കുറച്ചിരിക്കുകയാണ്. പ്രമുഖ കമ്പനികള്‍ മൊബൈല്‍ ആപ്പ് ഇടപാടുകളിലേക്ക് മാറിയിട്ടുണ്ട്. ലോകത്തെവിടെ നിന്നും ഏതു സമയത്തും പണം അയക്കാം എന്നതാണ് ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളുടെ പ്രത്യേകത. എന്നാലിത് പരമ്പരാഗത എക്‌സചേഞ്ചുകള്‍ക്ക് നടക്കില്ല. താരതമ്യേന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് സര്‍വീസ് ചാര്‍ജും കുറവായിരിക്കും. സാധാരണ എക്‌സ്‌ചേഞ്ചുകള്‍ ഒരു ഇടപാടിന് 23 ദിര്‍ഹം സര്‍വീസ് ചാര്‍ജ് ഈടാക്കുമ്പോള്‍ മൊബൈല്‍ ആപ്പ് വഴി 8 മുതല്‍ 15 ദിര്‍ഹം മാത്രമാണ് ഈടാക്കുന്നത്. മുന്‍ കാലങ്ങളില്‍ അവധി ദിവസങ്ങളിലോ ജോലി സമയത്തിന് ശ ശേഷമോ ആണ് പലരും പണം അയയ്ക്കാന്‍ എക്‌സ്‌ചേഞ്ചുകളെ ആശ്രയിച്ചിരുന്നത്. എന്നാല്‍, കാലം മാറി, ഈ ഡിജിറ്റല്‍ യുഗത്തില്‍ എവിടെയിരുന്നും എപ്പോള്‍ വേണമെങ്കിലും പണം അയയ്ക്കാമെന്നതാണ് സവിശേഷത. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5