
മലയാളികള്‍ക്ക് അവസരങ്ങളുടെ വാതില്‍ തുറന്ന് കുവൈത്ത്; കൂടുതല്‍ വിവരങ്ങള്‍
കുവൈത്ത് സിറ്റി: താത്കാലിക സര്‍ക്കാര്‍ കരാറുകള്‍ക്കുള്ള വര്‍ക്ക് എന്‍ട്രി വിസ പുനഃരാരംഭിക്കാന്‍ കുവൈത്ത്. തൊഴില്‍ വിപണിയിലെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണിതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ – ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പുതിയ നടപടി. ഒക്ടോബര്‍ 21 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. ഒരു വര്‍ഷത്തില്‍ താഴെയായിരിക്കും വര്‍ക്ക് എന്‍ട്രി വിസയുടെ കാലാവധി. തൊഴിലാളി ക്ഷാമം മൂലം രാജ്യത്തെ ചെറിയ പദ്ധതികള്‍ക്ക് തടസം നേരിടാതിരിക്കാനാണ് വീസകള്‍ വീണ്ടും ആരംഭിക്കുന്നത്. അപേക്ഷകള്‍ തിങ്കളാഴ്ച മുതല്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ സ്വീകരിക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)