അബുദാബി: മലയാളി വ്യവസായി എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പിന്റെ ഓഹരി വില്‍പനയ്ക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. 258 കോടി 22 ലക്ഷത്തി ഇരുപത്തിയാറായിരത്തി മൂന്നൂറ്റി മുപ്പത്തിയെട്ട് ഓഹരികള്‍, അതായത് 25 ശതമാനം ഓഹരികള്‍ ലുലു ഗ്രൂപ്പ് പൊതുവിപണിയില്‍ വില്‍ക്കാന്‍ പോകുന്നു. ഒക്ടോബര്‍ 28 ന് ആരംഭിക്കുന്ന ഓഹരി വില്‍പന നവംബര്‍ അഞ്ച് വരെ നീണ്ടുനില്‍ക്കും. നവംബര്‍ 14-ന് അബുദാബി സ്റ്റോക്ക് മാര്‍ക്കറ്റില്‍ കമ്പനി ലിസ്റ്റ് ചെയ്‌തേക്കും. ചെറുകിട നിക്ഷേപകര്‍ക്കുള്ള മിനിമം സബ്‌സ്‌ക്രിപ്ഷന്‍ തുക 5,000 ദിര്‍ഹമായിരിക്കും (ഏകദേശം 1.14 ലക്ഷം രൂപ). തുടര്‍ന്ന് 1,000 ദിര്‍ഹത്തിന്റെ (22,800 രൂപ) ഗുണിതങ്ങളുടെ അധിക ഓഹരികള്‍ക്ക് വേണ്ടിയും അപേക്ഷിക്കാം.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
- ചെറുകിട നിക്ഷേപകര്‍ക്കായി ലുലുവിന്റെ 10% ഓഹരികള്‍ നീക്കിവയ്ക്കും
- യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് 89 % ഓഹരികളും (ക്യുഐബി) ബാക്കി ഒരു ശതമാനം ലുലു ജീവനക്കാര്‍ക്കും നീക്കിവെക്കും
- ചെറുകിട നിക്ഷേപകര്‍ക്കും ക്യുഐബിക്കും മിനിമം 1,000 ഓഹരികള്‍ക്കായി അപേക്ഷിക്കാം
- ജീവനക്കാര്‍ക്ക് മിനിമം 2,000 ഓഹരികള്‍ ഉറപ്പാക്കും
- ക്യുഐബികള്‍ക്ക് മിനിമം സബ്‌സ്‌ക്രിപ്ഷന്‍ തുക 50 ലക്ഷം ദിര്‍ഹമായിരിക്കും യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5