അബുദാബി: തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് നാടുകടത്തല്‍ നടപടി നേരിട്ട് ഇന്ത്യക്കാരനായ യുവാവ്. സൈബര്‍ കുറ്റകൃത്യം, ഡിജിറ്റല്‍ ട്രേഡിങ് കേസ് എന്നിവയാണ് 26കാരനായ യുവാവിനെതിരെയുള്ള ആരോപണം. 20,000 ദിര്‍ഹം തട്ടിപ്പ് നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം. തന്റെ പേര് ഒഴിവാക്കണമെന്നും നാടുകടത്തരുതെന്നും ആവശ്യപ്പെട്ട് ഫുജൈറ അപ്പീല്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് യുവാവ്. ജൂലായില്‍ ആരോ ടെലിഗ്രാം വഴി പരിചയപ്പെടുകയും ഓണ്‍ലൈന്‍ ട്രേഡിങില്‍ ഏര്‍പ്പെടാന്‍ തന്നെ പ്രേരിപ്പിക്കുകയും ചെയ്തതായി പോലീസ് റിപ്പോര്‍ട്ട് ചെയ്തു. ഇര നല്‍കിയ തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി. അക്കൗണ്ടുകള്‍ 26കാരനായ ഇന്ത്യന്‍ യുവാവിന്റേതാണെന്ന് കണ്ടെത്തി. പിന്നാലെ യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സൈബര്‍ കുറ്റകൃത്യം, വഞ്ചന, 20,000 ദിര്‍ഹം തട്ടിയെടുക്കല്‍ എന്നീ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചോദ്യം ചെയ്യലിനിടയില്‍ എല്ലാ ആരോപണവും യുവാവ് നിരസിക്കുകയും ഇന്‍സ്റ്റഗ്രാമില്‍ കണ്ട ഒരു ജോലി പൂര്‍ത്തിയാക്കുകയായിരുന്നെന്ന് യുവാവ് പറഞ്ഞു. തൊഴിലുടമയുടെ ഇടപാടുകാരെ ബന്ധപ്പെട്ട് അവരെ ഓണ്‍ലൈന്‍ ട്രേഡിങില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കുകയെന്നതാണ് തന്റെ ജോലിയെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. നിശ്ചിത കമ്മീഷനായി പ്രത്യേക ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമയക്കാന്‍ ഇടപാടുകാരനോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം, പണമിടപാടിനായി വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് മാറ്റുകയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. താന്‍ തെറ്റുകാരനല്ലെന്ന് യുവാവ് ഫുജൈറ പ്രൈമറി കോടതിയില്‍ വാദിച്ചു. എന്നാല്‍, യുവാവിനെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജയില്‍ ശിക്ഷ നല്‍കാതെ നാടുകടത്തല്‍ നടപടിയിലേക്ക് കടക്കുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5