അബുദാബി: യുഎഇയിലെ റീട്ടെയില്‍ പ്രമുഖരായ ലുലു ഐപിഒ ആരംഭിച്ചതിന് ശേഷം അബുദാബിയില്‍ ലിസ്റ്റ് ചെയ്തതിന് ശേഷവും യുഎഇയിലെയും ജിസിസിയിലെയും ഔട്ട്‌ലെറ്റുകളില്‍ ഉടനീളം മത്സരവില നിലനിര്‍ത്തുന്നത് തുടരുമെന്ന് ചെയര്‍മാന്‍ എംഎ യൂസഫലി പറഞ്ഞു. അന്താരാഷ്ട്ര വിപണിയാണ് ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതെന്ന് അബുദാബിയില്‍ ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ യൂസഫലി പറഞ്ഞു. ‘ഉപഭോക്താക്കളെ പൂര്‍ണമായി പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നു. 19 രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഉറവിടമാക്കുന്നു. ആദ്യ മുന്‍ഗണന ഉത്പന്നങ്ങളുടെ ലഭ്യതയാണ്. രണ്ടാമത്തേത് നല്ല നിലവാരത്തില്‍ മത്സരാധിഷ്ഠിത വിലകള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നെന്ന്’, യൂസഫലി വ്യക്തമാക്കി. 25 ശതമാനം ഓഹരികളാണ് വില്‍ക്കാന്‍ ഒരുങ്ങുന്നത്. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാല് വരെയാണ് ഓഹരികള്‍ വില്‍പ്പനയ്ക്ക് വെയ്ക്കുന്നത്. അബുദാബി സ്റ്റോക് എക്സ്ചേഞ്ചില്‍ കമ്പനി ലിസ്റ്റ് ചെയ്യുന്നതാണ്. ലുലുവിന്റെ 258.2 കോടി ഓഹരികളാണ് കമ്പനി വില്‍ക്കുന്നത്. 0.051 ഫില്‍സ് ആണ് ഓഹരിയുടെ മുഖവില. ഓഹരി വില്‍പ്പനയിലൂടെ 180 കോടി ഡോളറാണ് ലുലു ലക്ഷ്യമിടുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 10,000 കോടി ഡോളറിന്റെ വ്യാപാര സാധ്യതകളാണ് ലുലു ലക്ഷ്യം കാണുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5