അബുദാബി: പൊതുനിക്ഷേപകര്‍ക്കായി വാതില്‍ തുറന്ന് ലുലു. റീട്ടെയില്‍ ഭീമനായ ലുലു റീട്ടെയ്‌ലിന്റെ ഐപിഒ ഓഹരി വില്‍പന നടപടികള്‍ക്ക് തുടക്കമായതായി ചെയര്‍മാന്‍ എംഎ യൂസഫലി. നവംബര്‍ പകുതിയോടെ 25 ശതമാനം അതായത് 2.58 ബില്യണ്‍ ഓഹരികള്‍ അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും. ലുലു ജീവനക്കാര്‍ക്കും ഐപിഒയില്‍ പങ്കെടുക്കാനാകും. ജിസിസിയിലെ ആറ് രാജ്യങ്ങളിലായുള്ള 240 ലധികം ഹൈപ്പര്‍മാര്‍ക്കറ്റ്, സൂപ്പര്‍മാര്‍ക്കറ്റ് ശ്രംഖലയുടെ ഓഹരി പങ്കാളിത്വത്തില്‍ ഭാഗമാകാനാണ് പൊതുനിക്ഷേപകര്‍ക്ക് ഐപിഒയിലൂടെ അവസരം ഒരുങ്ങുന്നത്. ‘പ്രവാസി ഓഹരി നിക്ഷേപകര്‍ക്ക് ഇത് വലിയ അവസരമാണ്, ലുലുവിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന നയങ്ങള്‍ തുടരും’, യൂസഫലി വ്യക്തമാക്കി. ഐപിഒ ആരംഭിക്കുന്ന ഒക്ടോബര്‍ 28ന് ഓഹരിവില പ്രഖ്യാപിക്കും. റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കും നിക്ഷേപക സ്ഥാപനങ്ങള്‍ക്കും നവംബര്‍ 5 വരെ ഐപിഒയില്‍ ഓഹരിക്കായി അപേക്ഷിക്കാം. നവംബര്‍ ആറിന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും. നവംബര്‍ 14ഓടെയാണ് ലിസ്റ്റിങ്ങ് നടക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5