അബുദാബി: ദിവസവും സ്വര്‍ണ്ണക്കട്ടി നേടാന്‍ അവസരമൊരുക്കി ബിഗ് ടിക്കറ്റ്. ഒക്ടോബര്‍ മാസം മുഴുവനുമാകും ഈ അവസരം. 250 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വര്‍ണ്ണക്കട്ടി ദിവസവും നേടാാം. ഈ ആഴ്ച AED 80,000 മൂല്യമുള്ള സ്വര്‍ണ്ണക്കട്ടി നേടിയവരില്‍ ഇന്ത്യക്കാരനുമുണ്ട്. കൂടാതെ, കാനഡ, ഫിലിപ്പീന്‍സ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട്. 15 വര്‍ഷമായി ഷാര്‍ജയില്‍ താമസമാക്കിയ ഫിലിപ്പീന്‍സില്‍ നിന്നുള്ള 51 കാരനായ ജോര്‍ജന്‍ സ്വര്‍ണക്കട്ടി സ്വന്തമാക്കി. 2020 മുതല്‍ എല്ലാ മാസവും ജോര്‍ജന്‍ ബിഗ് ടിക്കറ്റ് കളിക്കാറുള്ള ജോര്‍ജന്‍ ഒക്ടോബര്‍ 15 നാണ് സ്വര്‍ണ്ണക്കട്ടി സ്വന്തമാക്കിയത്. ഒറ്റയ്ക്കും ചിലപ്പോള്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പവുമാണ് ഗെയിം കളിക്കുക. തനിക്ക് കിട്ടിയ സ്വര്‍ണ്ണക്കട്ടി എങ്ങനെ ഉപയോഗിക്കണെന്ന് ജോര്‍ഡന്‍ ഇനിയും തീരുമാനിച്ചിട്ടില്ല. ഇന്ത്യയില്‍ നിന്നുള്ള അമീര്‍ തോപ്പില്‍ അബ്ദുള്‍കരീം ഒക്ടോബര്‍ 16 നാണ് സ്വര്‍ണ്ണക്കട്ടി സ്വന്തമാക്കിയത്. അമീര്‍ ദുബായിലാണ് താമസം. ഓണ്‍ലൈനായെടുത്ത ടിക്കറ്റ് നമ്പര്‍ 268-333450 ആണ് സ്വര്‍ണ്ണക്കട്ടി അടിച്ചത്. കാനഡയില്‍ എന്‍ജിനീയറായ 57 വയസ്സുകാരനായ സുദേഷ് ശര്‍മ്മഒക്ടോബര്‍ 17നാണ് സ്വര്‍ണ്ണക്കട്ടി നേടിയത്. ഖത്തറിലാണ് രണ്ടു വര്‍ഷമായി താമസം. ആദ്യ ബിഗ് ടിക്കറ്റിലൂടെയാണ് സുദേഷിന് സ്വര്‍ണ്ണക്കട്ടി നേടാനായത്. സ്വര്‍ണ്ണക്കട്ടി വിറ്റ് പണമാക്കാനാണ് സുദേഷ് ആഗ്രഹിക്കുന്നതെന്ന് സുദേഷ് പറഞ്ഞു. മലയാളിയായ ബിബിമോന്‍ കുഞ്ഞച്ചന്‍ 2008 മുതല്‍ അബുദാബിയില്‍് താമസമാക്കിയതാണ്. 2010 മുതല്‍ സ്ഥിരമായി എല്ലാ മാസവും ബിഗ് ടിക്കറ്റ് കളിക്കാറുണ്ട്. എല്ലാവരോടും തുടര്‍ച്ചയായി ബിഗ് ടിക്കറ്റ് കളിക്കാനാണ് അദ്ദേഹത്തിന്റെ ഉപദേശം. വര്‍ഷങ്ങളായി ഗെയിം കളിച്ചിട്ട് ഒടുവില്‍ തനിക്ക് വിജയം സ്വന്തമായതിന്റെ സന്തോഷവും ബിബിമോന്‍ കുഞ്ഞച്ചന്‍ പ്രകടിപ്പിച്ചു. 2018 മുതല്‍ സ്ഥിരമായി ഖത്തറില്‍ നിന്നുള്ള ആനന്ദ് ജോ ബിഗ് ടിക്കറ്റ് സ്ഥിരമായി കളിക്കാറുണ്ട്. എല്ലാ മാസവും ടിക്കറ്റ് എടുക്കുമെന്ന് ആനന്ദ് ജോ പറയുന്നു. ഒക്ടോബര്‍ 19 നാണ് ആനന്ദ് ജോയ്ക്ക് സ്വര്‍ണ്ണക്കട്ടി നേടിയത്. രണ്ട് പെണ്‍മക്കളാണ് ആനന്ദിന്. അവരുടെ ഭാവിക്കായി സ്വര്‍ണ്ണം സൂക്ഷിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഇനിയും ബിഗ് ടിക്കറ്റ് കളിക്കുന്നത് തുടരുമെന്നും ഗ്രാന്‍ഡ് പ്രൈസ് നേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 12 വര്‍ഷമായി കുവൈത്തില്‍ താമസമാക്കിയ രമ മൂര്‍ത്തി ഒക്ടോബര്‍ 20 നാണ് സ്വര്‍ണ്ണക്കട്ടി നേടിയത്. ബിഗ് ടിക്കറ്റ് എടുത്തതിന് തൊട്ടടുത്ത ദിവസം തന്നെ സ്വര്‍ണ്ണക്കട്ടി നേടിയെന്ന കോള്‍ അദ്ദേഹത്തിന് ലഭിച്ചു. 15 സുഹൃത്തുക്കള്‍ക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റെടുത്തത്. സമ്മാനം എല്ലാവര്‍ക്കുമായി വീതിച്ചെടുക്കാനാണ് തീരുമാനം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5