അബുദാബി: യുഎഇയില്‍ ഈ വാരാന്ത്യത്തില്‍ തണുത്ത കാലാവസ്ഥ പ്രതീക്ഷിക്കാം. രാജ്യവ്യാപകമായി താപനില 3 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയും. ശനിയാഴ്ച മുതല്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് രാജ്യത്തെ ബാധിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയിലെ (എന്‍സിഎം) കാലാവസ്ഥാ വിദഗ്ധന്‍ ഡോ അഹമ്മദ് ഹബീബ് വിശദീകരിച്ചു. അടുത്ത കുറച്ച് ദിവസങ്ങളില്‍, രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് ദുബായിക്കും അല്‍ ഐനിനും ഇടയിലുള്ള പ്രദേശങ്ങളില്‍ മഴ തുടരുമെന്ന് ഹബീബ് ബുധനാഴ്ച ഖലീജ് ടൈംസിനോട് പറഞ്ഞു. തീരപ്രദേശങ്ങളിലും പര്‍വതപ്രദേശങ്ങളിലും ചില സംവഹനമേഘത്തിന്റെ രൂപീകരണം സംഭവിക്കും. അബുദാബിയിലും അല്‍ ദഫ്ര മേഖലയിലും മഴയ്ക്ക് സാധ്യത കൂടുതലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ആഴ്ച ആദ്യം റാസല്‍ ഖൈമയുടെയും ഫുജൈറയുടെയും ഭാഗങ്ങളില്‍ സാമാന്യം ശക്തമായ മഴ പെയ്തിരുന്നു. ഒമാന്‍ കടലില്‍ നിന്നുള്ള ഈര്‍പ്പമുള്ള കാറ്റ് കിഴക്കന്‍, വടക്കന്‍ മേഖലകളിലേക്ക് സംവഹന മേഘങ്ങളെ കൊണ്ടുവരാന്‍ സാധ്യതയുള്ളതിനാല്‍ മഴ കൂടുതല്‍ പ്രതീക്ഷിക്കാമെന്ന് ഹബീബ് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5