യുഎഇയിലെ മരുഭൂമിയിൽ അകപ്പെട്ടു പോയാൽ എന്തുചെയ്യും? ഊബർ വരെ രക്ഷയ്ക്കെത്തുമെന്ന് പറഞ്ഞുകൊണ്ടുള്ള യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. മരുഭൂമിയിലെ യാത്രയ്ക്ക് ഒട്ടകസവാരി തന്നെ ഊബറിൽ ഏർപ്പാടാക്കാമെന്നാണ് യുവതി വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. ദുബായിലെ മരുഭൂമിയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതിയും സുഹൃത്തും ഒറ്റപ്പെട്ടെന്നും വാഹനങ്ങളൊന്നും ലഭിക്കുന്നില്ലെന്നുമാണ് വീഡിയോയിൽ പറയുന്നത്. തങ്ങളുടെ വാഹനം അപ്രതീക്ഷിതമായി കേടായതിനെ തുടർന്ന് മരുഭൂമിയിൽപ്പെട്ടു പോയെന്നായിരുന്നു യുവതിയുടെ വിശദീകരണം. ഊബർ ആപ്പ് തുറന്ന് വാഹനങ്ങൾ കിട്ടുമോയെന്ന് നോക്കുമ്പോഴാണ് ആപ്പിൽ ഒട്ടകസവാരിയെന്ന ഓപ്ഷൻ കാണുന്നത്. ഒട്ടകസവാരിക്ക് 50.61 ദിർഹം അതായത് 1,163 രൂപ ആണ് ചാർജ്. അത് ബുക്ക് ചെയ്യുകയും വൈകാതെ തന്നെ ഒരാൾ ഒട്ടകവുമായി സവാരിക്കെത്തുന്നതുമാണ് ജെറ്റ്സെറ്റ് ദുബായ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. ദൃശ്യം വൈറലായതോടെ സത്യാവസ്ഥ ചോദ്യം ചെയ്തും ഇത് വ്യാജമാണെന്ന് ആരോപിച്ചും നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്. ഇവരെ അഭിനന്ദിച്ചും കമന്റുകളുണ്ട്. അതേസമയം ഊബർ ആപ്പിന്റെ ഇന്റർഫേസിൽ കൃത്യമായി ഒട്ടകസവാരി മാർക്ക് ചെയ്തിട്ടുള്ളത് വീഡിയോയിൽ കാണാവുന്നതാണ്. വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് ദുബായ്-ഹത്ത റോഡിലെ അൽ ബദായറിലാണെന്നാണ് റിപ്പോർട്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Home
news
യുഎഇയിലെ മരുഭൂമിയിൽ കുടുങ്ങി യുവതി, യാത്രയ്ക്കെത്തിയത് ഊബറിൽ വിളിച്ച ഒട്ടകമെന്ന് വീഡിയോ; പ്രതികരണവുമായി സോഷ്യൽ മീഡിയ