
യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
അബുദാബിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തിരൂർ സ്വദേശി പോത്തന്നൂർ ഞാറക്കാട്ട് ഹൗസിൽ മുസ്തഫ (53) ആണ് മരിച്ചത്. അബുദാബി അൽ സലയിലെ സൂപ്പർ മാർക്കറ്റിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഖബറടക്കം നാട്ടിൽ. പിതാവ്: ഹംസ ഞാറക്കാട്ട്. ഭാര്യ: മുസൈബ. മക്കൾ: ദിൽഷാദ് (ഷാർജ), ബാദുഷ (വിദ്യാർഥി), റിൻസ ഫാത്തിമ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)