ദുബായ്: ദുബായിലെ വിവിധ പൊതുഗതാഗത മാര്‍ഗങ്ങള്‍ പതിവായി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? ഇതാ ഒരു സുവര്‍ണാവസരം. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) യുടെ ഈ ഓഫര്‍ മിസ്സാക്കല്ലേ. നംവബര്‍ 1 വെള്ളിയാഴ്ച പൊതുഗതാഗതദിനം ആഘോഷിക്കുന്നതിനാല്‍ യാത്രക്കാരെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനങ്ങളാണ്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ‘മിസ്റ്റീരിയസ് മാന്‍ ചലഞ്ച്’ വിജയികള്‍ക്ക് വിലപ്പെട്ട ക്യാഷ് പ്രൈസുകളും സ്വര്‍ണ്ണക്കട്ടയും സ്വന്തമാക്കാം. ഭാഗ്യശാലിക്ക് 50 ഗ്രാം സ്വര്‍ണ ബാറും 10,000 ദിര്‍ഹം ക്യാഷ് പ്രൈസും നവംബര്‍ ഒന്നിന് ലഭിക്കും. ഒക്ടോബര്‍ 28 തിങ്കളാഴ്ച ആരംഭിച്ച് നവംബര്‍ 1 വെള്ളിയാഴ്ച അവസാനിക്കുന്ന മിസ്റ്റീരയസ് ചലഞ്ചില്‍ നിരവധി പരിപാടികളുമുണ്ടാകും. എല്ലാ വര്‍ഷവും നവംബര്‍ 1 ന് ദുബായില്‍ പൊതുഗതാഗതദിനം ആചരിക്കുന്നുണ്ട്. ഈ വര്‍ഷം ‘നിങ്ങള്‍ക്ക് നല്ലത്, ദുബായിക്ക് മികച്ചത്’ എന്ന പ്രമേയത്തിലാണ് ആഘോഷിക്കുന്നത്. ആറ് വിഭാഗങ്ങളിലായി ഏറ്റവും കൂടുതല്‍ തവണ ഉപയോഗിക്കുന്ന പൊതുഗതാഗത ഉപഭോക്താക്കള്‍ക്ക് ആര്‍ടിഎ പാരിതോഷികം നല്‍കും. ഓരോ വിഭാഗത്തില്‍നിന്ന് മൂന്ന് വിജയികളെ തെരഞ്ഞെടുത്ത് ഓരോരുത്തര്‍ക്കും ‘പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ചാമ്പ്യന്‍’ എന്ന പദവി നല്‍കും. ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് 1 മില്യണ്‍ നോല്‍+ പോയിന്റും റണ്ണറപ്പിന് 500,000 നോല്‍+ പോയിന്റും മൂന്നാം സ്ഥാനം നേടുന്നയാള്‍ക്ക് 250,000 നോല്‍+ പോയിന്റും ലഭിക്കും. മൂന്ന് വിജയികളെയും ചടങ്ങില്‍ ആദരിക്കും. ‘മിസ്റ്റീരിയസ് മാന്‍ ചലഞ്ച്’ ആണ് ഇവന്റിന്റെ ഹൈലൈറ്റുകളിലൊന്ന്. പങ്കെടുക്കുന്നവര്‍ ഒക്ടോബര്‍ 30 ബുധനാഴ്ച മുതല്‍ നവംബര്‍ 1 വെള്ളി വരെ മൂന്ന് ദിവസങ്ങളിലായി മെട്രോ സ്റ്റേഷനുകളില്‍ ‘മിസ്റ്റീരിയസ് മാന്‍’ തിരയണം. എല്ലാ ദിവസവും ഒരു വിജയിയെ പ്രഖ്യാപിക്കുകയും അവര്‍ക്ക് 10,000 ദിര്‍ഹം ക്യാഷ് പ്രൈസ് നല്‍കുകയും ചെയ്യും. നവംബര്‍ 1 വെള്ളിയാഴ്ച ഭാഗ്യശാലിയായ വിജയിക്ക് 50 ഗ്രാം സ്വര്‍ണ്ണക്കട്ടയും 10,000 ദിര്‍ഹം ക്യാഷ് പ്രൈസും ലഭിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5