
പ്രഭാതസവാരിക്ക് പോകാന്‍ ഷൂസിടുന്നതിനിടെ വിഷപ്പാമ്പ് കടിച്ചു; സംസ്ഥാനത്ത് 48കാരന്‍ ചികിത്സയില്‍
പാലക്കാട്: പ്രഭാതസവാരിക്ക് പോകാന്‍ ഷൂസിടുന്നതിനിടെ വിഷപ്പാമ്പ് കടിച്ച് മധ്യവയസ്‌കന്‍ ആശുപത്രിയില്‍ ചികിത്സയില്‍. ഷൂസിനുള്ളില്‍ കിടന്ന പാമ്പാണ് കടിച്ചത്. പാലക്കാട് മണ്ണാര്‍ക്കാട് ചേപ്പുള്ളി വീട്ടില്‍ കരീമിനാണ് (48) പാമ്പിന്റെ കടിയേറ്റത്. അതിരാവിലെ സ്ഥിരമായി നടക്കാന്‍ പോകുന്നയാളാണ് കരീം. ഇന്ന് (വെള്ളിയാഴ്ച) രാവിലെ ഉറക്കമുണര്‍ന്ന ഇദ്ദേഹം പ്രഭാതസവാരിക്ക് പോകുന്നതിനായി വീടിന്റെ മുന്‍വശത്ത് സിറ്റൗട്ടില്‍ സൂക്ഷിച്ചിരുന്ന ഷൂസ് ധരിക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. പരിക്കേറ്റ കരീമിനെ പെരിന്തല്‍മണ്ണയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഴിമണ്ഡലി ഇനത്തില്‍ പെട്ട പാമ്പാണ് കടിച്ചതെന്നാണ് വിവരം. ഇവയുടെ കടിയേറ്റാല്‍ രക്തസ്രാവം, വൃക്കയ്ക്ക് തകരാര്‍ ചിലപ്പോള്‍ മരണം പോലും സംഭവിക്കാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)