അബുദാബി: ഇറാനില്‍ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎഇ. അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിനും സംഘട്ടനത്തിന്റെ തോത് കൂടുന്നത് തടയുന്നതിനും ‘ആത്മനിയന്ത്രണം പാലിക്കേണ്ടതിന്റെ പ്രാധാന്യം’ വിദേശകാര്യ മന്ത്രാലയം (മോഫ) ഊന്നിപ്പറഞ്ഞു. ഏറ്റുമുട്ടലിനും സംഘര്‍ഷത്തിനും പകരം നയതന്ത്ര മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകത യുഎഇ ഊന്നിപ്പറയുന്നതായി പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഈ മാസം ആദ്യം ഇസ്രായേലിനെതിരെ ടെഹ്റാന്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായി ശനിയാഴ്ച പുലര്‍ച്ചെ ഇറാനിലെ സൈനിക സൈറ്റുകള്‍ ആക്രമിച്ചതായി ഇസ്രായേല്‍ അറിയിച്ചു. ടെഹ്‌റാനിലും സമീപവുമുള്ള സൈനിക താവളങ്ങളില്‍ മണിക്കൂറുകളോളം ഒന്നിലധികം സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5