അബുദാബി: യുഎഇ പൗരനും താമസക്കാരനും ഒരുപോലെ അത്യാവശ്യവും പ്രധാനവുമാണ് എമിറേറ്റ്‌സ് ഐഡി. ഇത് യുഎഇയിലെ വിഐപി പാസ് ആണ്. ബാങ്ക് വിശദാംശങ്ങള്‍ മുതല്‍ മൊബൈല്‍ നമ്പര്‍ വരെയുള്ള എല്ലാ കാര്യങ്ങളിലും എമിറേറ്റ്‌സ് ഐഡി ബന്ധിപ്പിക്കുന്നു. ഡോക്ടറെ കാണാന്‍, വായ്പയ്ക്ക് ഓപേക്ഷിക്കാന്‍, ക്രെഡിറ്റ് കാര്‍ഡ് നേടാനും ഉള്‍പ്പെടെ എമിറേറ്റ്‌സ് ഐഡി അത്യാവശ്യമാണ്. അതിനാല്‍, എമിറേറ്റ്‌സ് ഐഡി നഷ്ടപ്പെട്ടാല്‍ ഈ സേവനങ്ങളെല്ലാം താത്കാലികമായി ഉപയോഗിക്കാനാവില്ല. എന്നാല്‍, എമിറേറ്റ്‌സ് ഐഡി കാണാതാകുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ മറ്റൊന്നിനായി അപേക്ഷിക്കാന്‍ സാധിക്കും.
കാര്‍ഡ് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യുക
നിങ്ങളുടെ എമിറേറ്റ്‌സ് ഐഡി നഷ്ടപ്പെട്ടതായോ മോഷ്ടിക്കപ്പെട്ടതായോ മനസിലായാല്‍ അടുത്തുള്ള ഐസിപി കസ്റ്റമര്‍ ഹാപ്പിനസ് സെന്ററില്‍ ഉടന്‍ തന്നെ അത് റിപ്പോര്‍ട്ട് ചെയ്യുക. കാര്‍ഡ് ഉടനടി നിര്‍ജ്ജീമാക്കപ്പെടുന്നതിന് സാധ്യമായ ഏതെങ്കിലും ഐഡന്റിറ്റി തട്ടിപ്പ് തടയുന്നത് ഉറപ്പാക്കാന്‍ കഴിയുന്നത്ര വേഗം ഇത് ചെയ്യേണ്ടത് പ്രധാനമാണ്.
ആവശ്യകതകള്‍
a. നിങ്ങളൊരു എമിറേറ്റി ആണെങ്കില്‍ നിങ്ങളുടെ കുടുംബ പുസ്തകവും ഒറിജിനല്‍ പാസ്പോര്‍ട്ടും കൊണ്ടുവരിക.
b. നിങ്ങളൊരു ജിസിസി പൗരനാണെങ്കില്‍, യുഎഇയില്‍ താമസിക്കുന്നതിന്റെ തെളിവ് കാണിക്കേണ്ടതുണ്ട്. ഇത് ഒരു തൊഴില്‍ സര്‍ട്ടിഫിക്കറ്റ്, ഒരു സ്‌കൂള്‍ രജിസ്‌ട്രേഷന്‍ (നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍) അല്ലെങ്കില്‍ ഒരു ബിസിനസ് ലൈസന്‍സ് കൊണ്ടുവരിക
c. യുഎഇ നിവാസികള്‍ക്കായി, നിങ്ങളുടെ പാസ്പോര്‍ട്ടും നിങ്ങളുടെ സാധുവായ റെസിഡന്‍സി പെര്‍മിറ്റിന്റെ പകര്‍പ്പും മറക്കരുത്.
മറ്റൊന്നിന് അപേക്ഷിക്കുക
- നിങ്ങള്‍ നഷ്ടമായ ഐഡി റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞാല്‍, ഏതെങ്കിലും ഐസിപി കസ്റ്റമര്‍ ഹാപ്പിനസ് സെന്ററില്‍ പോയി ഒരു അപേക്ഷാ ഫോം പൂരിപ്പിക്കുക.
- നിങ്ങള്‍ക്ക് ഓണ്‍ലൈനായി ക്രമീകരിക്കാന്‍ ഐസിപി വെബ്സൈറ്റിലേക്ക് പോയി മറ്റൊരു ഐഡിക്ക് അപേക്ഷിക്കുന്നതിന് ഈ എളുപ്പ ഘട്ടങ്ങള്‍ പാലിക്കുക:
a. ‘സര്‍വീസസ്’ എന്ന് ക്ലിക്ക് ചെയ്യുക
b. സ്‌ക്രീനിന്റെ ഇടതു വശത്തുള്ള ‘ഫൈന്‍ഡ് ഫാസ്റ്റ്’ എന്ന ടാബിലേക്ക് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.
c. ‘I am’ എന്ന് ക്ലിക്ക് ചെയ്യുക.
d. ‘drop-down’ മെനു ക്ലിക്ക് ചെയ്യുക.
e. ‘UAE resident’, ‘UAE National’, അല്ലെങ്കില്‍ ‘GCC National’ എന്നിവയിലേതെങ്കിലും തെരഞ്ഞെടുക്കുക.
f. ‘I Want to Apply’ എന്ന ടാബിലേക്ക് പോകുക.
g. ‘drop-down’ മെനുവില്‍ ക്ലിക്ക് ചെയ്ത് ‘Issue a replacement for lost/damaged ID card’ സെലക്ട് ചെയ്യുക.
h. ‘Get result’ ക്ലിക്ക് ചെയ്യുക.
i. ‘Start Service’ ക്ലിക്ക് ചെയ്യുക.
ഫീസ്
- 300 ദിര്‍ഹം- മാറ്റിവാങ്ങാനും നഷ്ടപ്പെട്ടതിനും കേടുപാടുകള്‍ സംഭവിച്ചതിനും
- ഐസിപി വെബ്സൈറ്റിലോ ആപ്പിലോ ഉള്ള ഫോം വഴി അപേക്ഷിച്ചാല്‍ അപേക്ഷാ ഫീസായി 40 ദിര്‍ഹം നല്‍കണം.
- അംഗീകൃത ടൈപ്പിംഗ് സെന്ററുകള്‍ വഴിയാണ് നിങ്ങള്‍ അപേക്ഷിച്ചതെങ്കില്‍ അപേക്ഷാ ഫീസായി 70 ദിര്‍ഹം നല്‍കണം.
- പ്രിന്റിങ് ഓഫീസ് ഫീസിനായി 30 ദിര്‍ഹം നല്‍കി നിങ്ങള്‍ തയ്യാറാകണം.
എമിറേറ്റ്‌സ് ഐഡിയ്ക്കായി അപേക്ഷിച്ചു കഴിഞ്ഞാല്‍, ഐഡി 48 മണിക്കൂറിനുള്ളില്‍ ലഭിക്കും. എന്നാല്‍, നിങ്ങള്‍ എക്‌സ്പ്രസ് സേവനത്തിനായി പോയാല്‍, 24 മണിക്കൂറിനുള്ളില്‍ ഐഡി ലഭിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5