ദീപാവലിയെ വരവേല്‍ക്കാന്‍ യുഎഇയിലെ ബാപ്‌സ് ക്ഷേത്രം; മാര്‍ഗനിര്‍ദേശങ്ങള്‍ അറിയാം

അബുദാബി: ദീപാവലിയെയും പുതുവത്സരത്തെയും വരവേല്‍ക്കാന്‍ യുഎഇയിലെ ഹിന്ദുക്ഷേത്രമായ ബാപ്‌സ് ഒരുങ്ങിക്കഴിഞ്ഞു. അതിമനോഹരമായ വാസ്തുവിദ്യയ്ക്കും സാംസ്‌കാരിക സമൃദ്ധിക്കും ആത്മീയ അന്തരീക്ഷത്തിനും പേരുകേട്ട ക്ഷേത്രം ദീപങ്ങളുടെ ഉത്സവത്തിന് തയ്യാറെടുക്കുന്നതിനാല്‍ നിരവധി ആളുകളാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഏഴ് മാസം മുന്‍പ് ക്ഷേത്രം തുറന്നതിനുശേഷം 1.5 ദശലക്ഷം സന്ദര്‍ശകരെ സ്വാഗതം ചെയ്തിട്ടുണ്ട്. രൂപകല്‍പന, സംസ്‌കാരം, എഞ്ചിനീയറിങ് എന്നിവയ്ക്കായി നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. പുരാതന പാരമ്പര്യങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന സങ്കീര്‍ണ്ണമായി കൊത്തിയെടുത്ത കല മുതല്‍ ശുദ്ധമായ സസ്യാഹാരം വിളമ്പുന്ന പരിസ്ഥിതി സൗഹൃദ ഫുഡ് കോര്‍ട്ട് വരെ സന്ദര്‍ശകര്‍ക്ക് സവിശേഷമായ അനുഭവമാണ് ബാപ്‌സ് ക്ഷേത്രം നല്‍കുന്നത്. ചൊവ്വാഴ്ച ധന്തേരസ് ആചാരങ്ങളോടെയാണ് ആഘോഷങ്ങള്‍ ആരംഭിക്കുക. ഇതൊരു ഓണ്‍ലൈന്‍ പരിപാടിയായിരിക്കും. വ്യാഴാഴ്ച ദീപാവലി ആഘോഷങ്ങള്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥനയോടെ നടക്കും. അതിനുശേഷം നവംബര്‍ 2, 3 തീയതികളില്‍ ഹിന്ദു പുതുവര്‍ഷത്തിന്റെ ആരംഭം കുറിക്കുന്ന അന്നക്കൂട്ട് അല്ലെങ്കില്‍ ‘ഭക്ഷണത്തിന്റെ ഉത്സവം’ നടക്കും. മരുഭൂമിയിലെ താമരകള്‍, മയിലുകള്‍, രാമസേതു പാലം, കൈലാഷ് പര്‍വ്വതം തുടങ്ങിയ പരമ്പരാഗത ചിഹ്നങ്ങളെ പ്രതിനിധീകരിക്കുന്ന കലാപരമായ സജ്ജീകരണങ്ങളോടെ, അന്നക്കൂട്ടില്‍ നൂറുകണക്കിന് സസ്യാഹാര വിഭവങ്ങള്‍ പ്രദര്‍ശിപ്പിക്കും.

രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ?

വലിയ തിരക്ക് ഉണ്ടാകുമെന്നതിനാല്‍് അബുദാബി അധികൃതര്‍ സുഗമമായ അനുഭവം ഉറപ്പാക്കാന്‍ പ്രത്യേക നടപടികള്‍ നടപ്പാക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ www.mandir.ae എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുകയും അല്‍ ഷഹാമ F1 പാര്‍ക്കിങില്‍ പാര്‍ക്ക് ചെയ്യുകയും വേണം. അവിടെ നിന്ന് ഷട്ടില്‍ ബസുകള്‍ അവരെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും. പാര്‍ക്കിങ് സ്ഥലത്ത് നിന്ന് ക്ഷേത്രത്തിലേക്ക് ഇടയ്ക്കിടെ ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy