ദുബായ്: 18 മാസങ്ങള്‍ക്ക് ശേഷം ദുബായിലെ വാടക നിരക്കിലും വസ്തുവിലയിലും കുറവുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ എസ് ആന്റ് പി ഗ്ലോബലിന്റേതാണ് റിപ്പോര്‍ട്ട്.. പുതിയ കെട്ടിട നിര്‍മാണ പദ്ധതികള്‍ നിരക്ക് കുറയ്ക്കാന്‍ ഇത് സഹായമാകുമെന്നാണ് ഏജന്‍സിയുടെ വിലയിരുത്തല്‍. താമസവാടക ദുബായില്‍ കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, 18 മാസങ്ങള്‍ക്ക് ശേഷം വാടകനിരക്ക് കുറയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് മഹാമാരിക്ക് ശേഷം നഗരത്തില്‍ ആരംഭിച്ച വന്‍കിട പ്രോജക്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ വാടകയില്‍ കുറവുണ്ടാകുമെന്നാണ് എസ് ആന്റ് പി കണ്ടെത്തിയത്. എന്നാല്‍, അടുത്ത ഒന്നരവര്‍ഷത്തില്‍ വാടകനിരക്കും വസ്തുവിലയും കുറയില്ല. പുതിയ പദ്ധതികള്‍ വരുന്നതോടെ ലഭ്യത വര്‍ധിക്കും. ആവശ്യം കുറയുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2026 ഓടെ ദുബായിലെ ജനസംഖ്യ നാല്‍്പത് ലക്ഷത്തിലെത്തുമെന്ന് എസ് ആന്റ് പി പ്രവചിക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5