അബുദാബി: ദുബായിലെയും യുഎഇയിലെയും ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാന്‍ വരുന്നവര്‍ക്ക് പഴയ പോലെ 22 കാരറ്റ് സ്വര്‍ണം വേണ്ട. സ്വര്‍ണവില കുത്തനെ ഉയരുന്നതാണ് 22 കാരറ്റ് സ്വര്‍ണത്തിനോടുള്ള ഇഷ്ടക്കേടിന് കാരണം. പകരം 18 കാരറ്റ് സ്വര്‍ണം വാങ്ങാനാണ് ഉപഭോക്താക്കള്‍ സ്വര്‍ണ്ണക്കടകളിലേക്ക് ചെല്ലുന്നത്. 18 കാരറ്റ് 22 കാരറ്റിനേക്കാളും വില കുറവാണെന്നതിനാലാണിത്. കൂടാതെ, സ്വര്‍ണവില ഉയരുന്നത് ഡയമണ്ട് ആഭരണങ്ങളുടെ ആവശ്യവും ആകര്‍ഷണവും വര്‍ധിക്കുന്നതായി വ്യവസായ എക്‌സിക്യൂട്ടീവുകള്‍ പറയുന്നു. ദുബായില്‍, എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ ഒക്ടോബര്‍ 23 ന് സ്വര്‍ണവിലയെത്തി. 24 കാരറ്റിന്റെ 1 ഗ്രാം സ്വര്‍ണത്തിന് 333 ദിര്‍ഹവും 22 കാരറ്റിന്റെ 1 ഗ്രാം സ്വര്‍ണത്തിന് 308.25 ദിര്‍ഹവുമായി. 21K, 18K സ്വര്‍ണത്തിന് 298.5 ദിര്‍ഹം, 255.75 ദിര്‍ഹം എന്നിങ്ങനെയാണ് വില. തിങ്കളാഴ്ച വൈകീട്ട് 24K, 22K, 21K, 18K സ്വര്‍ണത്തിന് 331.75ദിര്‍ഹം, 307.25 ദിര്‍ഹം, 295.75 ദിര്‍ഹം, 255 ദിര്‍ഹം എന്നിങ്ങനെയാണ് വില. 22 കാരറ്റില്‍ നിര്‍മ്മിച്ച സ്വര്‍ണ്ണാഭരണങ്ങളാണ് ദുബായിലെ ഏറ്റവും ജനപ്രിയവും ചെലവേറിയതുമായത്. പ്രത്യേകിച്ച് ഏഷ്യയില്‍ അതിന്റെ പരിശുദ്ധിയാണ് പ്രധാന ഘടകം. റെക്കോര്‍ഡ് സ്വര്‍ണവില ദുബായിലെയും യുഎഇയിലെയും ഉപഭോക്തൃ മുന്‍ഗണനകളും ട്രെന്‍ഡുകളും പുനര്‍നിര്‍വചിക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5