ദുബായ്: ആഗോള ഗ്രാമത്തിലേക്ക് മാത്രമായി പുതിയ ബസ് സര്‍വീസുകള്‍. നാല് പുതിയ ബസ് സര്‍വീസുകളാണ് ആരംഭിച്ചത്. ഓരോ മണിക്കൂര്‍ ഇടവിട്ട് റാഷിദിയ ബസ് സ്റ്റേഷനില്‍നിന്ന് റൂട്ട് നമ്പര്‍ 102, 40 മിനിറ്റ് ഇടവേളയില്‍ യൂണിയനില്‍ നിന്ന് റൂട്ട് നമ്പര്‍ 103, ഓരോ മണിക്കൂര്‍ ഇടവിട്ട് അല്‍ ഗുബൈബ ബസ് സ്റ്റേഷനില്‍ നിന്ന് റൂട്ട് നമ്പര്‍ 104, മാള്‍ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനില്‍ നിന്ന് റൂട്ട് നമ്പര്‍ 106 എന്നിവയാണ് ഗ്ലോബല്‍ വില്ലേജിലേക്കുള്ള പുതിയ നാല് ബസ് സര്‍വീസുകള്‍. സര്‍വീസിനായി വലിയ കോച്ച് ബസുകളാണ് ഉപയോഗിക്കുക. കഴിഞ്ഞ സീസണില്‍ 5.73 ലക്ഷം പേരാണ് ബസ് സര്‍വീസ് ഉപയോഗിച്ചത്. ഗ്ലോബല്‍ വില്ലേജിനുള്ളിലെ അബ്രാ സര്‍വീസും ആര്‍ടിഎ ആരംഭിച്ചു. രണ്ട് ഇലക്ട്രിക് അബ്രകളാണ് ഗ്ലോബല്‍ വില്ലേജിലുള്ളത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5