ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബലിപെരുന്നാൾ അവധിദിനങ്ങൾ അടുത്തുകഴിഞ്ഞു. അവധിക്കാല ട്രാവൽ പാക്കേജുകൾ ഇനിയും ബുക്ക് ചെയ്തിട്ടില്ലെങ്കിലും ആകർഷകമായ ഓപ്ഷനുകൾ ഇപ്പോഴും ലഭ്യമാണ്. പല ട്രാവൽ ഏജൻസികളും അവസാന നിമിഷം ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്കായി പരിമിതമായ പാക്കേജുകൾ റിസർവ് ചെയ്തിട്ടുണ്ട്. ജോർജിയയ്ക്കുള്ള പാക്കേജുകൾ 1,477 ദിർഹം മുതൽ ആരംഭിക്കുന്നുണ്ട്. ഈ ബജറ്റ്-സൗഹൃദ ഓപ്ഷനിൽ വ്യത്യസ്ത ഫ്ലൈറ്റുകൾ ചാർട്ട് ചെയ്യേണ്ടതായി വരും. സ്വന്തം യാത്രാ ക്രമീകരണങ്ങൾ കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച ഓപ്ഷനാണ്.
ജോർജിയ, അർമേനിയ, അസർബൈജാൻ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിലേക്കുള്ള തങ്ങളുടെ പാക്കേജുകൾ പൂർണ്ണമായി ബുക്കിംഗ് കഴിഞ്ഞിരിക്കുന്നെന്നും എങ്കിലും വളരെ ലിമിറ്റഡ് ആയ നമ്പറുകളിൽ റിസർവേഷൻ നടത്താമെന്നും വാക്‌സോഫ് ദുബായിലെ ട്രാവൽ കൺസൾട്ടൻ്റ് വിഷ്ണു ഗോപാൽ പറയുന്നു. അവസാന നിമിഷ ബുക്കിംഗിനെത്തുന്നവർക്കായാണ് ഈ പാക്കേജുകൾ മാറ്റിവച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാന ടിക്കറ്റുകൾ, സൗകര്യങ്ങൾ, ഉല്ലാസയാത്രകൾ എന്നിവ ഉൾപ്പെടെ 2,699 ദിർഹം മുതൽ കൊക്കേഷ്യൻ രാജ്യങ്ങളിലേക്കുള്ള പാക്കേജുകൾ ആരംഭിക്കുന്നുണ്ട്. അർമേനിയയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 3,150 ദിർഹം മുതൽ ആരംഭിക്കുന്ന പാക്കേജ് പ്രയോജനപ്പെടുത്താം. അതേസമയം, ഈദ് അവധിക്കാലത്ത് അസർബൈജാനിലേക്ക് യാത്ര ചെയ്യുകയാണെങ്കിൽ, കുറഞ്ഞത് 2,830 ദിർഹമായിരിക്കുമെന്ന് ബെസ്റ്റ് ട്രാവൽ ഏജൻസിയിലെ അഹമ്മദ് പറയുന്നു.
ഓപ്പൺ പാക്കേജ് കണ്ടെത്താൻ ആഗ്രഹിക്കുന്നവർ ഒന്നിലധികം ഏജൻസികളുമായി സംസാരിക്കുന്നത് നന്നായിരിക്കുമെന്ന് യാത്രാ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. പല ഏജൻസികളും നിരവധി ലക്ഷ്യസ്ഥാനങ്ങളിലേക്ക് പാക്കേജുകൾ റിസർവ് ചെയ്തിട്ടുണ്ട്, ഗൂഗിളിൽ അവയുടെ വിലകളും അവലോകനങ്ങളും താരതമ്യം ചെയ്യുന്നത് നല്ലതാണെന്ന് ടൂർസ് ഓൺ ബോർഡിൻ്റെ ഓപ്പറേഷൻസ് ഹെഡ് ദീപക് കൗശിക് പറഞ്ഞു.
ഹോളിഡേ ഫാക്ടറി എന്ന യാത്രാ വെബ്‌സൈറ്റിൽ, മിക്ക പാക്കേജുകളും അവസാനിച്ചതായാണ് കാണുന്നത്. എന്നാൽ നീണ്ട വാരാന്ത്യത്തിൽ പരിമിതമായ എണ്ണം പാക്കേജുകൾ ലഭ്യമാണ്. തുർക്കിയിലേക്കുള്ള പാക്കേജുകൾ 1,999 ദിർഹത്തിലും, ജോർജിയ 3,199 ദിർഹത്തിലും, മാലിദ്വീപിലേക്ക് 3,899 ദിർഹത്തിലും ലഭ്യമാണ്. ജൂൺ 14-ന് യാത്ര പുറപ്പെടുന്ന തരത്തിലുള്ളതാണ് പാക്കേജുകൾ. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq