
വനത്തിലൂടെയും തുരങ്കങ്ങളിലൂടെയുമുള്ള വിസല്‍ മുഴക്കം; ട്രെയിന്‍ യാത്രയുടെ പ്രണയം ഇത്തിഹാദിലൂടെ യുഎഇയിലേക്ക്
അബുദാബി: റോബര് ലൂയിസ് സ്റ്റീവെന്‍സണിന്റെ ‘ഫ്രം എ റെയില്‍വേ ക്യാരേജ്’ എന്ന കവിത ഒരു ട്രെയിന്‍ യാത്രയുടെ ശ്വാസമടക്കിപ്പിടിച്ച ആവേശം വിശദമായി ആവിഷ്കരിച്ചിരിക്കുന്നു. ചിത്രങ്ങളും ശബ്ദങ്ങളും ബ്രിട്ടണിന്റേതാണ്. എന്നാലും, അതുമായി ബന്ധപ്പെടാന്‍ വളരെ എളുപ്പവുമാണ്. ചിത്രങ്ങളുടെ പരിവര്‍ത്തനങ്ങള്‍ ലോകമെമ്പാടും സംഭവിക്കുന്നു. താമസിയാതെ, യുഎഇയില്‍ ട്രെയിന്‍ യാത്രയുടെ പതിപ്പ് ഉണ്ടാകും. ഒറ്റനോട്ടത്തില്‍ ഭൂപ്രദേശം തികച്ചും വ്യത്യസ്തമാണ്. എന്നാല്‍, രാജ്യത്തെ 900 കിലോമീറ്റര്‍ ശൃംഖലയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ചീറിപ്പായുമ്പോള്‍ ഇത്തിഹാദ് റെയില്‍ യാത്ര ആഹ്ദാകരമാകുമെന്ന് ഉറപ്പ് തരുന്നു. ട്രെയിനുകള്‍ അബുദാബിയിലെ അല്‍ മഹാ വനത്തിലൂടെ ചൂളം വിളിക്കുകയും ദുബായിലെ മണല്ക്കൂനകള് കടന്ന് ഷാര്‍ജയിലെ പാലങ്ങള്‍ക്ക് മുകളിലൂടെ പറന്ന് ഹജര്‍ പര്‍വതങ്ങളുടെ തുരങ്കങ്ങളിലൂടെ പടിഞ്ഞാറന്‍ തീരത്തെ ഫുജൈറയിലെത്തും. റെയില്‍ യാത്രകള്‍ക്ക് ഒരു പ്രണയമുണ്ട്. വിമാനയാത്രകള്‍ക്ക് ആ പകര്‍പ്പെടുക്കാനാവില്ല. വേഗത കുറഞ്ഞതും വേഗത്തില്‍ മാറുന്ന കാഴ്ചകളും ഒരു അനന്യമായ കാഴ്ചാനുഭവം ട്രെയിന്‍ യാത്രകളുടെ പ്രത്യേകതയാണ്. പ്രകൃതിദൃശ്യങ്ങള്‍, സ്റ്റേഷനുകള്‍, ആളുകള്‍, ഭക്ഷണം എന്നിവ ചേര്‍ന്ന് ആകര്‍ഷകമായ യാത്ര വാഗ്ദാനം ചെയ്യുന്നു. ഓരോ റെയില്‍വേ സ്റ്റേഷനുകളും ഊഷ്മളമായ ആശംസകള്‍ക്കും വേദനാജനകമായ വിടവാങ്ങലുകള്‍ക്കും വേദിയാകുന്നു. ട്രെയിന്‍ യാത്രകള്‍ യുഎഇയ്ക്ക് പുതിയ കാര്യമല്ല. ദുബായ് മെട്രോയിലൂടെ 2009 മുതല്‍ ആളുകള്‍ ചീറിപ്പായുന്നുണ്ട്. എന്നാല്‍, ദീര്‍ഘദൂര യാത്ര സമാനകളില്ലാത്തതാണ്. സൗദി അതിര്‍ത്തിയിലെ ഗുവേയ്ഫാറ്റ് മുതല്‍ കിഴക്ക് ഫുജൈറ വരെ നീണ്ടുകിടക്കുന്നു യുഎഇയില്‍ വരാനിരിക്കുന്ന ട്രെയിന്‍ യാത്ര. 200 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ട്രെയിന്‍ യാത്രയ്ക്ക് 105 മിനിറ്റ് മാത്രമേ എടുക്കുകയുള്ളൂ. തിരക്കേറിയ സമയങ്ങളില്‍ ഹൈവേകളില്‍ ഗതാഗതതടസ്സം മൂലമുണ്ടാകുന്ന സമയനഷ്ടവും സമ്മര്‍ദ്ദവും ഇല്ലാതാക്കുന്നു. അബുദാബി – ദുബായ് യാത്ര തികച്ചും ഹ്രസ്വമാണ്. 57 മിനിറ്റ് ദൈര്‍ഘ്യം മാത്രമുള്ള യാത്ര ആളുകളെ ഭാവിയില്‍ കാര്‍ യാത്ര ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചേക്കാം. അതുകൊണ്ടാണ് 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന ശൃംഖലയില്‍ പ്രതിദിനം 14,000 യാത്രക്കാരെ എത്തിക്കുമെന്ന് ഇത്തിഹാദ് റെയില്‍ പറയുന്നത്. അല്‍ റുവൈസ്, അല്‍ മിര്‍ഫ, ദുബായ്, അല്‍ ദൈദ്, ഷാര്‍ജ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പാസഞ്ചര്‍ ട്രെയിന്‍ അബുദാബിയുടെ പടിഞ്ഞാറന്‍ മേഖലയിലെ അല്‍ സില മുതല്‍ കിഴക്ക് ഫുജൈറ വരെ ചീറിപ്പായും. യുഎഇയിലെ ട്രെയിന്‍ യാത്രയില്‍ വിപ്ലവം സൃഷ്ടിക്കുന്ന പാസഞ്ചര്‍ സര്‍വീസുകളുടെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. റെയില്‍വേ സ്റ്റേഷനുകളുടെ നിര്‍മാണം നടന്നുവരികയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)