അബുദാബി: ഫുട്ബോള്‍ മത്സരത്തിനിടെ അടിപിടി ഉണ്ടായതിന് പിന്നാലെ മൂന്ന് താരങ്ങള്‍ക്ക് തടവുശിക്ഷയും പിഴയും. ഈജിപ്ഷ്യന്‍ സമലേക് ക്ലബ്ബിലെ മൂന്ന് താരങ്ങള്‍ക്ക് ഒരുമാസം ജയില്‍ ശിക്ഷയും 200,000 ദിര്‍ഹം പിഴയുമാണ് ചുമത്തിയത്. അബുദാബിയില്‍ ഒക്ടോബര്‍ 20 നാണ് സംഭവം നടന്നത്. ഈജിപ്ഷ്യന്‍ സൂപ്പര്‍ കപ്പ് സെമി ഫൈനലില്‍ പിരമിഡ്സ് ക്ലബിനെതിരായ മത്സരത്തിനിടെ പൊതുസുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനാണ് ഇവര്‍ക്കെതിരെ ശിക്ഷ വിധിച്ചത്. നബില്‍ എമദ് ധോങ്ക, മുസ്തഫ ഷലബി, ഫുട്ബോള്‍ ഡയറക്ടര്‍ അബ്ദേല്‍ വഹെദ് എല്‍ സായിദ് എന്നിവര്‍ ചോദ്യം ചെയ്യലിനായി ഒക്ടോബര്‍ 21 ന് ഹാജരായതായി അറബിക് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. പ്രതികള്‍ക്കെതിരെയുള്ള കുറ്റകൃത്യം തെളിയിക്കപ്പെട്ടതാണെന്ന് കോടതി കണ്ടെത്തി. പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തിനിടെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍, മൊഴി എന്നിവയിലാണ് ഇവര്‍ പ്രതികളാണെന്ന് സ്ഥിരീകരിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5