മലപ്പുറം പോത്തുകല്ല്, ആനക്കല്ല് പട്ടികവർഗ നഗർ ഭാഗത്ത് രാത്രി ഭൂമിക്കടിയിൽ നിന്നും ഉഗ്ര ശബ്ദം. ഒരു കിലോമീറ്റർ അകലെ വരെ ശബ്ദം ഉണ്ടായെന്ന് നാട്ടുകാർ പറയുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഇതോടെ പരിഭ്രാന്തരായ നാട്ടുകാർ വീടിന് പുറത്തിറങ്ങി നിന്നു. സംഭവത്തെ തുടർന്ന് വില്ലേജ് ഒഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, സ്ഥലത്തെ താമസക്കാരെ ബന്ധുവീടുകളിലേക്ക് പഞ്ചായത്ത് മാറ്റി. ബാക്കിയുള്ളവരെ സമീപത്തെ സ്കൂളിലേക്കും മാറ്റാനാണ് തീരുമാനം. ആദ്യ സ്ഫോടനം രാത്രി 9.10 ന് ഉണ്ടായതിന് പിന്നാലെ നാട്ടുകാർ അധികൃതർക്ക് മുന്നറിയിപ്പ് നൽകുന്നതിനിടയാണ് പത്തേമുക്കാലിന് രണ്ടാമത്തെ സ്ഫോടന ശബ്ദവും വിറയിലുമുണ്ടായത്. ഭൂമികുലുക്കം പോലെ അനുഭവപ്പെട്ടതായാണ് നാട്ടുകാരുടെ സാക്ഷ്യം. കവളപ്പാറ ദുരന്തത്തിൽപ്പെട്ട ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ച മേഖലയിലാണ് വിറയിൽ അനുഭവപ്പെട്ടത്. മുണ്ടക്കൈ ദുരന്തത്തിലെ മൃതദേഹങ്ങൾ വന്നടിഞ്ഞതും പോത്തുകല്ല് ഭാഗത്തായിരുന്നു. ഈ സാഹചര്യത്തിലാണ് ആളുകൾക്ക് ഭീതിയുണ്ടായത്. ഇന്ന് രാവിലെ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5