മകന്റെ സ്കൂൾ ബിരുദദാന ചടങ്ങ് വീട്ടിൽ നിന്ന് വളരെ അകലെയാണെന്ന് തമാശരൂപേണ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഷാർജക്കാരനെ അമ്പരപ്പിച്ച് മകന് ജോലി വാഗ്ദാനവുമായി ബില്യണയറും മറ്റ് കമ്പനികളും രംഗത്തെത്തിയിരിക്കുന്നു. തൻ്റെ മകൻ ഷാർജ സ്‌കൂളിൽ നിന്ന് ബിരുദം നേടുന്നുണ്ടെങ്കിലും ചടങ്ങ് ദുബായിലാണ് നടക്കുന്നതെന്ന് പ്ലാറ്റ്‌ഫോം X ഉപയോക്താവ് @uaedivers പരാതിപ്പെട്ടു. “എൻ്റെ മകൻ്റെ സ്കൂൾ ഷാർജയിലാണ്, ബിരുദം ദുബായ് വേൾഡ് ട്രേഡ് സെൻ്ററിലാണ്, എന്തുകൊണ്ട് ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ? മുഹമ്മദ് അലബ്ബാർ ബിരുദം നേടുന്നുണ്ടോ?“ എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ബുർജ് ഖലീഫ, ദുബായ് മാൾ പോലുള്ള ലോകത്തെ പ്രമുഖ പദ്ധതികൾ നടപ്പാക്കിയ എമാർ പ്രോപ്പർട്ടീസ് മേധാവിയാണ് എമിറാത്തിയായ മുഹമ്മദ് അലബ്ബാർ. അദ്ദേഹത്തെ പരാമർശിച്ചുള്ള പോസ്റ്റിന് അദ്ദേഹം തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്. “നിങ്ങളുടെ മകൻ്റെ ബിരുദദാനത്തിന് അഭിനന്ദനങ്ങൾ, ദൈവം ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ മൊഹമ്മദ് അലബ്ബാറിനെപ്പോലെയോ അതിൽ കൂടുതലോ ആയിരിക്കും … ബിരുദാനന്തരം അവൻ്റെ ജോലി ഞങ്ങളുടെ പക്കലാണ്,” അദ്ദേഹം മറുപടി പറഞ്ഞു.
തുടർന്ന് പിതാവ് നന്ദിയോടെ ഇങ്ങനെ മറുപടി പറഞ്ഞു. “ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ, നിങ്ങളുടെ പ്രതികരണത്തിലും എൻ്റെ തമാശകൾ സ്വീകരിക്കുന്നതിലുള്ള നിങ്ങളുടെ ക്ഷമയിലും നിങ്ങൾ എന്നെ സന്തോഷിപ്പിച്ചു,”.ഒരു ദശലക്ഷത്തിലധികം ആളുകളാണ് ഈ പോസ്റ്റിന് പിന്തുണ നൽകിയിരിക്കുന്നത്. കൂടാതെ പല കമ്പനികളും ജോലിയും വാഗ്ദാനം ചെയ്തു.
ടെലികോം ഓപ്പറേറ്റർ ഡു ആണ് ആൺകുട്ടിക്ക് സമ്മാനം വാഗ്ദാനം ചെയ്ത ആദ്യത്തെ കമ്പനികളിലൊന്ന്. ബിരുദദാനത്തിനായി പ്രത്യേക ഫോൺ നമ്പറും പാക്കേജും കമ്പനി വാഗ്ദാനം ചെയ്തു. കൂടാതെ ഡിജിറ്റൽ ദുബായ് പ്ലാറ്റ്ഫോം മകന് വേണ്ടി സാങ്കേതിക പരിശീലന പരിപാടി വാഗ്ദാനം ചെയ്യുകയും തൊഴിൽ വിപണിയിൽ സാങ്കേതിക വൈദഗ്ധ്യം വളരെ പ്രധാനമാണ്, ഭാവിയിലെ ജോലികൾക്ക് അടിസ്ഥാനമാണെന്ന് കുറിക്കുകയും ചെയ്തു. അതിന് പുറമെ ഫ്ലൈനാസ് എയർലൈൻസ്, കുട്ടിയെ അഭിനന്ദിക്കുകയും ഉംറ കർമ്മങ്ങൾ നിർവഹിക്കുന്നതിനായി മക്കയിലേക്കുള്ള രണ്ട് റൗണ്ട് ട്രിപ്പ് യാത്രാ ടിക്കറ്റുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ആൺകുട്ടിക്ക് മനോഹരമായ ബിരുദ ഫോട്ടോയും പ്രവേശന ടിക്കറ്റും വാഗ്ദാനം ചെയ്തു, അതേസമയം എമിറേറ്റ്സ് ട്രാൻസ്‌പോർട്ട് അവരുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമ ബിരുദത്തിന് സൗജന്യ യാത്രയും വാഗ്ദാനം ചെയ്തു. ഏവരുടെയും പിന്തുണയ്ക്കും സ്നേഹത്തിനും @uaedivers, സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിക്കുകയും തന്റെ അമ്മയ്ക്കായി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq