ദുബായിൽ പൊതുഗതാഗതത്തെ ജനകീയമാക്കി മാറ്റുകയാണ് ദിനംപ്രതി. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമാകും വിധത്തിലുള്ള ഓരോ സംവിധാനങ്ങളാണ് അധികൃതർ മുന്നോട്ട് കൊണ്ട് വരുന്നത്. ദുബായ് നഗരം ചുറ്റി കറങ്ങാൻ ദുബായ് മെട്രോ, ബസ് ഹോപ്പറോ എന്നിങ്ങനെ നിരവധി ഓപ്ഷനുകൾ ഉണ്ട്. നവംബർ 1 വെള്ളിയാഴ്ച ദുബായ് പൊതുഗതാഗത ദിനമായി ആചരിക്കുകയാണ്. ദുബായ് നഗരത്തിലെ നിങ്ങളുടെ യാത്രകൾ സുഗമമാക്കുന്നതിന് യാംഗോ മാപ്‌സ് സഹായിക്കും. ഒരു GPS നാവിഗേഷൻ സേവനമാണ് ഈ ആപ്ലിക്കേഷനിലൂടെ ലഭ്യമാകുന്നത്. നിങ്ങൾ വാഹനമോടിക്കുകയാണെങ്കിൽ മികച്ച റൂട്ട് പറഞ്ഞ് തരും. മാത്രമല്ല, 2024 ഒക്‌ടോബർ മുതൽ പൊതുഗതാഗതത്തിൻ്റെ തത്സമയ സമയവും കൃത്യമായി പറഞ്ഞ് തരും. ഉദാഹരണത്തിന്, ഉപഭോക്താക്കൾക്ക് അവർ തിരഞ്ഞെടുത്ത ബസിൻ്റെയും ഫെറിയുടെയും കൃത്യസമയവും എപ്പോഴാണ് നിങ്ങളുടെ സ്റ്റോപ്പിലേക്ക് എത്തുകയെന്നും എത്തുന്നതുവരെ അതിന് എത്ര സ്റ്റോപ്പുകൾ ഉണ്ടെന്നും അറിയാം. അതുകൊമ്ട് നിങ്ങളുടെ യാത്രകൾ പ്ലാൻ ചെയ്യുമ്പോൽ സമയം കൃത്യമായി പ്ലാൻ ചെയ്യാം. “ആർടിഎ പ്രകാരം, 2023 ൽ, ദുബായിലെ പബ്ലിക് ബസുകൾ 173.5 ദശലക്ഷം യാത്രക്കാരുമായി യാത്ര ചെയ്തിട്ടുണ്ട്. ഇത് മുൻ വർഷത്തേക്കാൾ 10 ശതമാനം വർദ്ധനവ് രേഖപ്പെടുത്തുന്നു,” യാംഗോ മാപ്‌സിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അലക്‌സാണ്ടർ ബക്ഷീവ് പറയുന്നു. ഈ വളർച്ച 2024-ലും തുടർന്നു, മുൻവർഷത്തെ അപേക്ഷിച്ച് ആദ്യ വർഷത്തിൽ ബസ് യാത്രകളിൽ 7.5 ശതമാനം വർധനവുണ്ടായി. പബ്ലിക് ട്രാൻസ്‌പോർട്ട് ദിനത്തിൽ, മെട്രോ, ട്രാം, ബസുകൾ തുടങ്ങിയ സേവനങ്ങൾ ഉപയോഗിക്കുന്ന ആളുകൾക്ക് ഈ ആഴ്‌ച മുതൽ ഒരു ദശലക്ഷത്തിലധികം നോൾ+ പോയിൻ്റുകളും കൂടുതൽ വലിയ സമ്മാനങ്ങളും നേടാൻ സാധ്യതയുണ്ടെന്ന് ആർടിഎ വെളിപ്പെടുത്തി. പൊതുഗതാഗത ഉപയോക്താക്കൾക്ക് സ്വർണ്ണം, ക്യാഷ് പ്രൈസുകൾ, ഒരു ദശലക്ഷത്തിലധികം നോൾ+ പോയിൻ്റുകൾ എന്നിവയും ലഭിക്കും. ആറ് വിഭാഗങ്ങളിലായി ഏറ്റവും കൂടുതൽ തവണ ഉപയോഗിക്കുന്ന പൊതുഗതാഗത ഉപഭോക്താക്കൾക്ക് RTA പാരിതോഷികം നൽകും. ഓരോ വിഭാഗത്തിൽ നിന്നും മൂന്ന് വിജയികളെ തിരഞ്ഞെടുത്ത് ഓരോരുത്തർക്കും ‘പബ്ലിക് ട്രാൻസ്പോർട്ട് ചാമ്പ്യൻ’ എന്ന പദവി നൽകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
ആറ് വിഭാഗങ്ങൾ ഇവയാണ്:
- 2009-ൽ പൊതുഗതാഗത ദിനം ആരംഭിച്ചത് മുതൽ 2024 നവംബർ 1 വെള്ളിയാഴ്ച വരെ ഏറ്റവും കൂടുതൽ തവണ പൊതുഗതാഗതം ഉപയോഗിക്കുന്ന ഉപഭോക്താവ്
- 2024-ലെ പൊതുഗതാഗത ദിന ആഴ്‌ചയിലെ ഏറ്റവും കൂടുതൽ തവണ പൊതുഗതാഗതം ഉപയോഗിക്കുന്ന ഉപഭോക്താവ്
- ഏറ്റവും കൂടുതൽ പൊതുഗതാഗതം ഉപയോഗിക്കുന്ന RTA ജീവനക്കാരൻ
- ഏറ്റവും കൂടുതൽ പൊതുഗതാഗതം ഉപയോഗിച്ച നിശ്ചയദാർഢ്യമുള്ള വ്യക്തി
- ഏറ്റവും കൂടുതൽ പൊതുഗതാഗതം ഉപയോഗിച്ച മുതിർന്ന പൗരൻ
- ഏറ്റവും കൂടുതൽ പൊതുഗതാഗതം ഉപയോഗിച്ച വിദ്യാർത്ഥി