വീടിനുപുറത്ത് കുട്ടികളുടെ കരച്ചില്‍, ടാപ്പ് തുറന്നു വെള്ളം ഒഴുക്കും, വാതില്‍ തുറന്നാല്‍ ആക്രമിച്ച് മോഷണം; സംസ്ഥാനത്ത് കുറവ സംഘമോ? ആശങ്ക

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ച് പോലീസ്. തമിഴ്‌നാട്ടിലെ കുറുവ മോഷണസംഘം ജില്ലയില്‍ എത്തിയതായി സൂചന ലഭിച്ചതിന് പിന്നാലെയാണ് ജാഗ്രതാ നിര്‍ദേശം. രാത്രികാലങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞദിവസം മണ്ണഞ്ചേരി നേതാജി ജംങ്ഷന് സമീപം നടന്ന ഒരു മോഷണശ്രമത്തിന് പിന്നാലെ കണ്ടെത്തിയ സിസിടിവി ദൃശ്യങ്ങളാണ് കുറുവ സംഘം ആലപ്പുഴയിലെത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനം. മുഖം മറച്ച് അര്‍ധ നഗ്‌നരായാണ് സാധാരണഗതിയില്‍ കുറുവ സംഘം എത്താറുള്ളതെന്ന് പോലീസ് പറഞ്ഞു. മണ്ണഞ്ചേരിയിലെ വീടിന്റെ അടുക്കള വാതില്‍ തുറന്ന് മോഷ്ടാക്കള്‍ അകത്ത് കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പോലീസിന് ലഭിച്ച ദൃശ്യങ്ങളില്‍ മുഖംമറച്ച രണ്ടു പേരാണെന്ന് വ്യക്തമാണ്. മുഖം മറച്ച് അര്‍ധ നഗ്‌നരായാണ് കുറുവ സംഘം എത്താറുള്ളതെന്ന് പോലീസ് പറഞ്ഞു.

കുറുവ സംഘത്തെ എങ്ങനെ തിരിച്ചറിയാം?

പകല്‍ ചെറിയ ജോലികള്‍ ചെയ്ത് നടക്കുന്ന ഇവര്‍ രാത്രിയാണ് മോഷണത്തിന് ഇറങ്ങുക. എതിര്‍ത്താല്‍ ക്രൂരമായി ആക്രമിക്കും. സംസ്ഥാനത്ത് പലയിടത്തും ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്. കേരള – തമിഴ്നാട് അതിര്‍ത്തിയിലും കോയമ്പത്തൂര്‍, മധുര, തഞ്ചാവൂര്‍ എന്നിവിടങ്ങളിലും ഇവരുടെ കേന്ദ്രങ്ങളാണ്. വീടുകളുടെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു കയറുന്നതാണ് ഇവരുടെ രീതി. പിടികൂടിയാല്‍ വഴുതി രക്ഷപ്പെടാന്‍ വേണ്ടി ശരീരത്തില്‍ എണ്ണയും കരിയും പുരട്ടും. വീടിനു പുറത്തെത്തി കുട്ടികളുടെ കരച്ചില്‍ പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്നു വെള്ളം ഒഴുക്കുകയോ ചെയ്തു വാതില്‍ തുറക്കാന്‍ വീട്ടുകാരെ പ്രേരിപ്പിക്കാറുണ്ട്. പുറത്തിറങ്ങുന്നവരെ ആക്രമിച്ച ശേഷം അകത്തേക്ക് കയറും. ആറു മാസം വരെ വീടുകളെ നിരീക്ഷിച്ച ശേഷമാണ് ഇവര്‍ മോഷണത്തിന് എത്തുന്നതെന്നും നിഗമനമുണ്ട്. മോഷണ സ്ഥലത്തിന് കിലോമീറ്ററുകള്‍ അകലെയായിരിക്കും ഇവര്‍ താമസിക്കുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy