
തല അജിത് വേറെ ലെവല്‍; യുഎഇയില്‍ പോര്‍ഷെ GT3 ല്‍ പാഞ്ഞ് താരം, വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
വര്‍ഷങ്ങള്‍ക്ക് ശേഷം റേസിങ് സര്‍ക്യൂട്ടില്‍ തിരിച്ചെത്തി തമിഴ് സൂപ്പര്‍ താരം അജിത്ത്. ദുബായ് സര്‍ക്യൂട്ടില്‍ തന്റെ പോര്‍ഷെ GT3 ഓടിക്കുന്ന അജിത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അദ്ദേഹത്തിന്റെ പിആര്‍ഒയാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. 2025ല്‍ യൂറോപ്യന്‍ GT4 ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2003 ഫോര്‍മുല ഏഷ്യ ബിഎം ഡബ്ല്യു ചാംപ്യന്‍ഷിപ്പ്, 2010 ഫോര്‍മുല 2 ചാംപ്യന്‍ഷിപ്പ് എന്നിവയിലും സൂപ്പര്‍താരം പങ്കെടുത്തിട്ടുണ്ട്. അജിത്തിന് കാറോട്ട മത്സരത്തില്‍ വിജയം ആശംസിച്ച് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ എക്‌സില്‍ കുറിപ്പിട്ടിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)