ലുലുവിൽ പുതിയ സിറ്റി ചെക്ക് ഇൻ സേവനം

അ​ല്‍ ഐ​നി​ല്‍ നി​ന്ന് അ​ബു​ദാ​ബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ പോ​കു​ന്ന യാ​ത്ര​ക്കാ​ര്‍ക്കാ​യി സി​റ്റി ചെ​ക്ക് ഇ​ന്‍ സൗ​ക​ര്യം ഏർപ്പെടുത്തി. ബാ​ഗേ​ജു​ക​ള്‍ ന​ല്‍കി ബോ​ര്‍ഡി​ങ് പാ​സ് എ​ടു​ക്കു​ന്ന യാ​ത്ര​ക്കാ​ര്‍ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി നീ​ണ്ട ക്യൂ​വി​ല്‍ കാ​ത്തു​നി​ല്‍ക്കാ​തെ നേ​രി​ട്ട് എ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ലേ​ക്ക് പോ​കാമെന്നതിന് വേണ്ടിയാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. അ​ല്‍ ഐ​ന്‍ കു​വൈ​ത്താ​ത്തി​ലെ ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് മാ​ളി​ലാ​ണ്​ സി​റ്റി ചെ​ക്ക് ഇ​ന്‍ സൗ​ക​ര്യം ​ആ​രം​ഭി​ച്ചിരിക്കുന്ന​ത്. യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന്‍റെ ഏ​ഴു മ​ണി​ക്കൂ​ര്‍ മു​ത​ല്‍ 24 മ​ണി​ക്കൂ​ര്‍ മു​മ്പു​വ​രെ ഈ ​കേ​ന്ദ്ര​ത്തി​ല്‍ ബാ​ഗേ​ജ് സ്വീ​ക​രി​ച്ച് ബോ​ര്‍ഡി​ങ് കാ​ര്‍ഡ് ന​ല്‍കും. മു​തി​ര്‍ന്ന​വ​ര്‍ക്ക് 35 ദി​ര്‍ഹ​വും കു​ട്ടി​ക​ള്‍ക്ക് 25 ദി​ര്‍ഹ​വു​മാ​ണ് ചെ​ക്ക് ഇ​ന്‍ സേ​വ​ന​ത്തി​നു​ള്ള നി​ര​ക്ക്.

മു​റാ​ഫി​ക് ഏ​വി​യേ​ഷ​ന്‍ സ​ര്‍വി​സി​ന്‍റെ കീ​ഴി​ലാണ് ലുലുവിൽ കേന്ദ്രം പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി 10 വ​രെ​ കേന്ദ്രത്തിൽ നിന്ന് സി​റ്റി ചെ​ക്ക് ഇ​ന്‍ സൗ​ക​ര്യം പ്രയോജനപ്പെടുത്താം. ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ്, എ​യ​ര്‍ അ​റേ​ബ്യ, വി​സ് എ​യ​ര്‍, ഈ​ജി​പ്ത് എ​യ​ര്‍ എ​ന്നീ വി​മാ​ന​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ക്കാ​ണ് ഇ​പ്പോ​ള്‍ സി​റ്റി ചെ​ക്ക് ഇ​ന്‍ സൗ​ക​ര്യം ഏർപ്പെടുത്തിയിട്ടുള്ളത്. അ​ബൂ​ദ​ബി മീ​ന തു​റ​മു​ഖ​ത്തെ ക്രൂ​യി​സ് ടെ​ര്‍മി​ന​ലി​ല്‍ 24 മ​ണി​ക്കൂ​റും മു​സ്സ​ഫ ഷാ​ബി​യ പ​തി​നൊ​ന്നി​ലെ സി​റ്റി ടെ​ര്‍മി​ന​ലി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി 10 വ​രെ​യും യാ​സ് മാ​ളി​ലെ ഫെ​രാ​രി വേ​ള്‍ഡ് എ​ന്‍ട്ര​ന്‍സി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി 10 വ​രെ​യും പ്ര​വ​ര്‍ത്തി​ക്കും. ഫോ​ണ്‍: 800 667 2347. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy