
യുഎഇയിലെ ഹോട്ടലിലെ തീപിടിത്തത്തെ തുടർന്ന് രണ്ട് പേർ മരണപ്പെട്ടത് കനത്ത പുക ശ്വസിച്ചത് മൂലം, വിശദാംശങ്ങൾ
ദുബായ്: ഹോട്ടലിലുണ്ടായ തീപിടിത്തത്തെ തുടർന്ന് രണ്ട് പേർ മരിച്ചു. പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് രണ്ട് പേർ മരിച്ചതെന്ന് ദുബായ് മീഡിയ ഓഫിസ്. ദുബൈയിലെ നായിഫ് ഏരിയയിലെ ഒരു ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ച് വെറും ആറ് മിനിറ്റിനുള്ളില്‍ തന്നെ ദുബായ് സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയിരുന്നു. ഉടന്‍ തന്നെ തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ ആരംഭിച്ചു. രണ്ടുപേരുടെ മരണത്തില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അനുശോചനം അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)