Posted By saritha Posted On

യുഎഇയിൽ തൊഴിലവസരം; വിസയും ടിക്കറ്റും താമസ സൗകര്യവും ഇൻഷുറൻസും സൗജന്യം; ശമ്പളം അറിയണ്ടേ…

തിരുവനന്തപുരം: യുഎഇയിൽ പുരുഷ നഴ്സുമാർക്ക് തൊഴിലവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് റിക്രൂട്ട്മെന്‍റ് സംഘടിപ്പിക്കുന്നത്. 100 ഒഴിവുകളാണുള്ളത്. നഴ്സിങ് ബിരുദവും ഐസിയു, എമർജൻസി, അര്‍ജന്‍റ് കെയര്‍, ക്രിട്ടിക്കൽ കെയർ, ഓയിൽ ആന്‍ഡ് ഗ്യാസ് നഴ്സിങ് എന്നീ മേഖലകളിലേതിലെങ്കിലും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 40 വയസിൽ താഴെ ആയിരിക്കണം പ്രായം. DOH ലൈസെൻസ് ഉള്ളവർക്ക് മുൻഗണനയുണ്ട്. 5000 ദിര്‍ഹമാണ് ശമ്പളം. വിസ, വിമാനടിക്കറ്റ്, താമസസൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, പാസ്പോർട് എന്നിവ നവംബർ 20 ന് മുൻപ് [email protected] എന്ന ഇ-മെയിലിലേക്ക് അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440/41/42 /45 / 7736496574. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *