റിയാദ്: സൗദി അറേബ്യയുടെ ചില ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും. കഴിഞ്ഞ ബുധനാഴ്ച അൽ ജൗഫ് പ്രദേശത്ത് മഴയും മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടു. ഇന്നലെ ഒരു പ്രദേശമാകെ മഞ്ഞുമൂടുകയും മഴ മൂലം താഴ്വരകളില്‍ വെള്ളം നിറയുകയും ചെയ്തു. വരും ദിവസങ്ങളിൽ അല്‍ ജൗഫ് മേഖലയില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് തിങ്കളാഴ്ച വരെ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഡിഫൻസ് അഭ്യർഥിച്ചു. മക്ക മേഖലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്‌ക്കും മഞ്ഞുവീഴ്ചയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി അറിയിച്ചു. റിയാദ് മേഖലയുടെ വിവിധ ഭാഗങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയ്ക്കും ചില സ്ഥലങ്ങളിൽ ശക്തമായ കാറ്റിനും മിന്നലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 14 ആംബുലൻസ് ടീമുകൾ, രണ്ട് കെയർ ടീമുകൾ, എയർ ആംബുലൻസ് ടീം തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്. വിദൂര പ്രദേശങ്ങളിൽ ഒരു റെസ്പോൺസ് ടീമിന് പുറമേ, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അധിക സപ്പോർട്ട് ടീമുകളെ സജ്ജീകരിച്ചെന്നും ബ്രാഞ്ച് ഡയറക്ടർ ജനറൽ ഡോ. മമദൗ അൽ റുവൈലി അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5