പാചകത്തെ ബിസിനസ്സാക്കി മാറ്റിയ യുഎഇയിലെ രണ്ട് സഹോദരിമാർ

എമിറാത്തി സഹോദരിമാരായ ലൈലയ്ക്കും ഹെസ്സയ്ക്കും സംരംഭകത്വം ഒരു കുടുംബകാര്യം കൂടിയാണ്. വീട്ടിലെ അടുക്കള മുതൽ കോർപ്പറേറ്റ് പരിപാടികൾ വരെ, ഭക്ഷണത്തോടുള്ള ഇവരുടെ സ്നേഹത്തെ ഒരു ബിസിനസ്സാക്കി മാറ്റിയിരിക്കുകയാണ്, ഫുഡ്ഫോർമി (Food4ME). “എൻ്റെ പിതാവ് എനിക്ക് പ്രചോദനം മാത്രമല്ല, എൻ്റെ റോൾ മോഡൽ കൂടിയാണ്. ബിസിനസ്സ് സ്ഥാപിക്കാൻ പിതാവ് പാടുപെടുന്നത് കണ്ടു, പിതാവ് നേടിയതിൻ്റെ അടുത്തെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”, ലൈല പറയുന്നു. സംരംഭകത്വത്തിലേക്ക് കടക്കുന്നതിന് മുൻപ് ലൈലയുടെ കരിയർ ഇഎൻഒസി, ബാർക്ലേസ് ബാങ്ക് എന്നിവയിലെ ഹ്യൂമൻ റിസോഴ്‌സ് (എച്ച്ആർ) വിഭാ​ഗത്തിലാണ് തുടങ്ങിയത്. 26-ാം വയസിൽ ഒരു സംരംഭകത്വ യാത്ര ആരംഭിച്ചു. എച്ച്ആറിൽ ജോലി ചെയ്തതിനാൽ പ്രവർത്തന വൈദഗ്ധ്യം ഇപ്പോൾ പ്രാവർത്തികമാക്കാൻ സാധിക്കുന്നു. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളുമായി എങ്ങനെ ഇടപഴകാമെന്നും വൻകിട കോർപ്പറേഷനുകളിലെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കാമെന്നും പഠിച്ചു. ലൈലയേക്കാൾ ഒരു വയസ് താഴെ മാത്രമാണ് ഹെസ്സയുടെ പ്രായം. എമിറേറ്റ്സ് എൻബിഡി, സ്റ്റാൻഡേർഡ് ചാർട്ടേഡ്, ബാർക്ലേസ് ബാങ്ക്, സിബിഡി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളുമായി ചേർന്ന് സാമ്പത്തിക മേഖലയിൽ വിജയകരമായ ഒരു കരിയർ ഹെസ്സ കെട്ടിപ്പടുത്തു. നിലവിൽ ഹൗഡൻ ഇൻഷുറൻസ് ബ്രോക്കേഴ്‌സിൽ ജോലി ചെയ്യുന്ന ഹെസ്സയുടെ പ്രൊഫഷണൽ അനുഭവം Food4ME യെ കൈകാര്യം ചെയ്യുന്നതിന് സഹായിക്കുന്നുണ്ട്. രണ്ട് സഹോദരിമാരും ആഴത്തിലുള്ള കുടുംബബന്ധം മാത്രമല്ല, ശക്തമായ തൊഴിൽ നൈതികതയും പങ്കിടുന്നു. Food4ME വെറും ഭക്ഷണത്തോടുള്ള സ്നേഹത്തിൽ നിന്ന് ജനിച്ചതല്ല, അസാധാരണമായ പാചകക്കാരിയായ അവരുടെ അമ്മയ്ക്ക് സമയം തള്ളിനീക്കാനുള്ള ഒരു മാർഗമായി കൂടിയാണ് ആരംഭിച്ചത്. “എൻ്റെ മാതാപിതാക്കൾ രണ്ടുപേരും അത്ഭുതകരമാം വിധം പാചകം ചെയ്യുന്നവരാണ്,” ലൈല പറയുന്നു. “ഈ ബിസിനസ്സ് ആരംഭിച്ചത് അമ്മയെ തിരക്കിലാക്കാനും സ്വന്തം സംരംഭം നടത്തിക്കൊണ്ടുപോകാൻ അമ്മയ്ക്ക് ഒരു ധൈര്യം നൽകാനുമാണ്. എന്നിരുന്നാലും, ഒരു ബിസിനസ്സ് നടത്തുന്നതിന് സ്ഥിരത ആവശ്യമാണ്, ദൈനംദിന വീട്ടുജോലികൾക്കൊപ്പം അമ്മയ്ക്ക് ബിസിനസും തുടരാൻ ബുദ്ധിമുട്ടായിരുന്നു. അപ്പോഴാണ് ലൈലയും ഹെസ്സയും തങ്ങളുടെ പ്രോജക്റ്റിൻ്റെ ഉപയോഗിക്കാത്ത സാധ്യതകൾ തിരിച്ചറിഞ്ഞ് ഏറ്റെടുക്കുന്നത്. പലയിടത്തും ഭക്ഷണത്തിന് നല്ല രുചിയുണ്ടെങ്കിലും കൈപുണ്യമില്ല. ഭക്ഷണത്തിന് സൗന്ദര്യാത്മകവും രുചി നിറഞ്ഞതുമാകുമെന്ന് തെളിയിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു, ”ലൈല വിശദീകരിക്കുന്നു. അര പതിറ്റാണ്ട് മുമ്പ് സ്ഥാപിതമായതിനുശേഷം, ബിസിനസ്സ് ക്രമാനുഗതമായി വളർന്നു. നദ്ദ് അൽ ഹമ്മറിലെ വീട്ടിൽ നിന്ന് ആരംഭിച്ച കമ്പനി ഇപ്പോൾ ടാജർ ലൈസൻസിന് കീഴിൽ സാമ്പത്തിക വികസന വകുപ്പിൽ (ഡിഇഡി) രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2023-ൽ, അൽ വാസലിലെ എത്തിസലാത്ത് ബിസിനസ് സെൻ്ററിൽ ഞങ്ങളുടെ ആദ്യത്തെ കഫേ തുറന്ന് ഒരു സുപ്രധാന നാഴികക്കല്ലിൽ എത്തിയിരിക്കുകയാണ്. യുഎഇയുടെ മത്സരാധിഷ്ഠിത ഭക്ഷ്യ വ്യവസായത്തിൽ ഞങ്ങളുടെ സാന്നിധ്യം കൂടുതൽ ഉറപ്പിച്ചു കഴിഞ്ഞതായി,” ഹെസ്സ പറയുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy