അബുദാബി: ദുബായിലെ ജുമൈറ ബീച്ചിൽ ചെന്നാൽ യുഎഇയുടെ സ്ഥാപക നേതാക്കളെ കാണാം. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെയും ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിനെയും രാജ്യത്തിന്റെ പതാകയിൽ ഒരു പൂന്തോട്ടത്തിന് സമാനമായി ഒരുക്കിയിരിക്കുകയാണ്. ദേശീയ പതാക ദിനമായ നവംബർ 3 നാണ് യുഎഇയുടെ സ്ഥാപക നേതാക്കളെ പതാകകളിൽ ചേർത്തുവെച്ചത്. 11,600 യുഎഇ പതാകകൾ ചേർത്തുവെച്ചാണ് ഇരുവരെയും ആവിഷ്കരിച്ചെടുത്തത്. ദുബായ് ഗവൺമെൻ്റ് മീഡിയ ഓഫീസിൻ്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായിയാണ് ദുബായിലെ ജുമൈറ ബീച്ചിലെ ഉമ്മു സുഖീം 2-ലെ ഫ്ലാഗ് ഗാർഡൻ്റെ പതിനൊന്നാമത് എഡിഷൻ സംഘടിപ്പിക്കുന്നത്. 75 മീറ്റർ നീളവും 104 മീറ്റർ ഉയരവുമുള്ള ഈ ഉദ്യാനം 2025 ജനുവരി 10 വരെ താമസക്കാരെയും വിനോദസഞ്ചാരികളെയും സ്വാഗതം ചെയ്യും. യുഎഇയിലെ ജനങ്ങൾക്ക് തങ്ങളുടെ നേതൃത്വത്തോട് തോന്നുന്ന ആഴത്തിലുള്ള വിശ്വസ്തതയും ആത്മാർത്ഥതയും ഉദ്യാനത്തിൻ്റെ തനതായ രൂപകല്പനയും പ്രതീകാത്മകതയും പ്രതിഫലിപ്പിക്കുന്നെന്ന് ബ്രാൻഡ് ദുബായ് ഡയറക്ടർ ഷൈമ അൽ സുവൈദി പറഞ്ഞു. ഫ്ലാഗ് ഗാർഡൻ എമിറാത്തി ജനതയുടെ ഐക്യത്തെ പ്രതീകപ്പെടുത്തുകയും പ്രധാന ആഘോഷങ്ങളിൽ ദേശീയ അഭിമാനത്തിൻ്റെ പ്രകടനമായി നിലകൊള്ളുകയും ചെയ്യുന്നു, അവർ കൂട്ടിച്ചേർത്തു. 50 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ യുഎഇയുടെ സമഗ്ര വികസനത്തിൽ ചരിത്രപരമായ പങ്ക് വഹിച്ച രണ്ട് ദേശീയ നേതാക്കളെ ഈ വർഷത്തെ ഫ്ലാഗ് ഗാർഡൻ ആദരിക്കുന്നു. സ്ഥാപക പിതാക്കന്മാരുടെ സ്മരണകൾ ആഘോഷിക്കുന്ന സായിദ്, റാഷിദ് കാംപെയ്നിൻ്റെ പ്രധാന ആശയം ഉദ്യാനത്തിൽ ഉൾക്കൊള്ളുന്നു,” അൽ സുവൈദി പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Home
news
യുഎഇയിലെ ഈ ബീച്ചിൽ ചെന്നാൽ സ്ഥാപക നേതാക്കളെ കാണാം, 11,600 പതാകകൾ ചേർത്തുവെച്ച് ഒരു ഉദ്യാനം