സംസ്ഥാനത്ത് സ്വർണത്തിന് റെക്കോർഡ് വിലയാണ്. സ്വർണം വാങ്ങി സ്വർണം വിറ്റ് ലാഭം ഉണ്ടാക്കാൻ വരെ ആളുകൾ തുടങ്ങി. എന്നാൽ, സ്വർണം വാങ്ങുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ഹാർമാർക്കിങ് ഉണ്ടോ എന്നുള്ളതാണ്. ചില ആഭരണങ്ങൾക്ക് ഹാൾമാർക്കിങ് നിർബന്ധമല്ല. സ്വർണാഭരണങ്ങളുടെയും പുരാവസ്തുക്കളുടെയും ഹാൾമാർക്ക് ഇന്ത്യയിൽ നിയമപ്രകാരം നിർബന്ധമാണെങ്കിലും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ചില ആഭരണങ്ങളെ നിർബന്ധിത ഹാൾമാർക്കിങിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഏത് സ്വർണ്ണാഭരണങ്ങളെയാണ് ഹാൾമാർക്കിംഗിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത് അഥവാ ഹാർമാർക്കിങ് നിർബന്ധമല്ലാത്തത്
1) കുന്ദൻ, പോൾക്കി, ജഡാവു ആഭരണങ്ങൾ
2) രണ്ട് ഗ്രാമിൽ താഴെ ഭാരമുള്ള ഏതൊരു സാധനവും
3) സ്വർണ്ണ നൂലിൽ എഴുതിയ ആഭരണങ്ങൾ
4) ബാർ, പ്ലേറ്റ്, ഷീറ്റ്, ഫോയിൽ, വടി, വയർ, സ്ട്രിപ്പ്, ട്യൂബ് അല്ലെങ്കിൽ നാണയം
5) സ്വർണ്ണ വാച്ചുകൾക്കും ഫൗണ്ടൻ പേനകൾക്കും ഹാൾമാർക്കിങ് നിർബന്ധമല്ല
6) മോതിരം, കമ്മലുകൾ, മാലകൾ തുടങ്ങി രണ്ടോ അതിലധികമോ ഭാഗങ്ങൾ വേർപെടുത്താവുന്ന സ്വഭാവമുള്ള സ്വർണ്ണാഭരണങ്ങൾ, 2 ഗ്രാമിൽ താഴെ ഭാരം ഉള്ളവയാണെങ്കിൽ നിയമപ്രകാരം ഹാൾമാർക്കിങ് നിർബന്ധമല്ല.
ഒരു ജോടി സ്വർണ്ണ കമ്മലുകൾ സ്ക്രൂവും സ്വർണ്ണം കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഓരോ സ്ക്രൂവിൻ്റെയും ഭാരം രണ്ട് ഗ്രാമിൽ താഴെയാണ്. സ്വർണ്ണ കമ്മലുകളുടെ സ്ക്രൂ ഓരോന്നിനും രണ്ട് ഗ്രാമിൽ കൂടുതൽ ഭാരമില്ലാത്തതിനാൽ ഹാൾമാർക്ക് ചെയ്യില്ല. എന്നാൽ, കമ്മലിന്റെ മുൻവശത്ത് ഹാൾമാർക്കിങ് ഉണ്ടാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5