സംസ്ഥാനത്ത് ഭൂചലനം റിപ്പോർട്ട് ചെയ്തു

തൃശൂർ ജില്ലയിൽ വിവിധയിടങ്ങളിൽ ഭൂചലനം. കുന്നംകുളം, വേലൂർ, മുണ്ടൂർ, എരുമപ്പെട്ടി കരിയന്നൂർ, വെള്ളറക്കാട്, നെല്ലിക്കുന്ന്, വെള്ളത്തേരി, മരത്തംക്കോട്, കടങ്ങോട് ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്. മൂന്ന് മുതൽ നാല് സെക്കന്റ് വരെ പ്രകമ്പനമനുഭവപ്പെട്ടു. രാവിലെ 8.15നാണ് ഭൂചലനം അനുഭവപ്പെട്ടത്. വീടുകളിൽ അടുക്കളയിൽ ഇരുന്ന പാത്രങ്ങളും വീട്ടുപകരണങ്ങളും ഉൾപ്പെടെ താഴെ വീണു. പലയിടങ്ങളിലും ആളുകൾ വീടിന് പുറത്തേക്കോടി.ഭൂചലനമുണ്ടായ പ്രദേശങ്ങളിൽ പരിശോധന നടത്താൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. തഹസിൽദാരുടെയും ജിയോളജി വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും പരിശോധന. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy