ദുബായ്: തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചതിനെ തുടർന്ന് ഹയാട്ട്, ബനിയാസ് സ്ക്വയർ, ദെയ്റ ഹോട്ടൽ എന്നിവിടങ്ങൾ താത്കാലികമായി അടച്ചിടുമെന്ന് അധികൃതർ. അതിഥികളെ ഇപ്പോൾ അതേ മാനേജ്മെൻ്റിന് കീഴിൽ പ്രവർത്തിക്കുന്ന സമീപത്തെ ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുകയാണ്. പൊതുജനങ്ങൾക്ക് ഇപ്പോൾ ഹോട്ടലിലേക്ക് പ്രവേശനമില്ല. ജീവനക്കാർക്കല്ലാതെ മറ്റാർക്കും ഹോട്ടലിൽ പ്രവേശനമില്ലെന്ന് ഒരു ഹോട്ടൽ ജീവനക്കാരൻ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ടുണ്ടായ തീപിടിത്തത്തെ തുടർന്ന് ദുബായ് സിവിൽ ഡിഫൻസ് ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനം നടത്തിയിരുന്നു. തീ അണയ്ക്കാൻ സംഘങ്ങൾ വേഗത്തിൽ പരിശ്രമിക്കുകയും കെട്ടിടം ഒഴിപ്പിക്കുകയും ചെയ്തു. നിലവിൽ കെട്ടിടം സീൽ ചെയ്തിരിക്കുകയാണെന്നും പ്രവേശനം നിരോധിച്ചിരിക്കുകയാണെന്നും ഹോട്ടൽ ജീവനക്കാരൻ പറഞ്ഞു. തീപിടുത്ത സമയത്ത്, അതിഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അവരിൽ പലരും അവരുടെ സ്വകാര്യ സാധനങ്ങൾ ഉപേക്ഷിച്ചതായും ജീവനക്കാരൻ പറഞ്ഞു. സംഭവത്തിന് ശേഷം ഹോട്ടലിലേക്ക് മടങ്ങാത്ത അതിഥികൾക്ക് പോയി സാധനങ്ങൾ എടുക്കാമെന്ന് ജീവനക്കാർ അറിയിച്ചു. “തങ്ങളുടെ സാധനങ്ങൾ വീണ്ടെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ബുക്കിങ് തെളിവുമായി ബന്ധപ്പെടാമെന്നും പ്രതിരോധ ഉദ്യോഗസ്ഥർ അവരുടെ മുറിയിൽനിന്ന് സാധനങ്ങൾ ശേഖരിക്കാൻ ഒപ്പം ഉണ്ടാകുമെന്നും“ ജീവനക്കാരൻ കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5