യുഎഇയിൽ ബലിപെരുന്നാളിന് ഇറച്ചിവിപണി സജീവം, വിവരങ്ങൾ ഇപ്രകാരം

യുഎഇയിലെ ബലിപെരുന്നാളിനായി ഇറച്ചിവിപണി സജീവമായി. വിപണിയിലേക്ക് ഇന്ത്യൻ ആടുകളെത്തി തുടങ്ങി. ദുബായിലെയും ഷാർജയിലെയും മറ്റ് എമിറേറ്റുകളിലെയും മാർക്കറ്റുകൾ സജീവമായി കഴിഞ്ഞു. ഇന്ത്യൻ ആടുകൾക്കും വെളുത്തുതുടുത്ത സൊമാലിയൻ ആടുകൾക്കും ഇത്തവണ ആവശ്യക്കാർ ഏറെയുണ്ട്. യുഎഇയിലടക്കം ഗൾഫിൽ 16നാണ് ബലിപെരുന്നാൾ. ഒമാനിൽ 17നായിരിക്കും. ബലിപെരുന്നാൾ ദിവസം പുലർച്ചെയാണ് ത്യാഗസമ്പൂർണമായ സ്മരണയുടെ ഭാഗമായി ആടുമാടുകളെ അറുത്ത് മാംസം പട്ടിണിപ്പാവങ്ങൾക്കും ബന്ധുമിത്രാധികൾക്കുമായി വിതരണം ചെയ്യുന്നത്.

ചൂട് കാരണം കടൽ മാ​ർ​ഗം ആടുകളെ കൊണ്ടുവരുന്നതിന് പകരം ഇന്ത്യൻ ആടുകൾ എയർ കാർ​ഗോയിലാണ് യുഎഇയിലെത്തിയത്. അതിനാൽ തന്നെ വില അൽപ്പം കൂടുതലായിരിക്കും. ഇന്ത്യ, സൊമാലിയ, സൗദി, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള ആടുകളാണ് യുഎഇ വിപണിയിലെ മുഖ്യ ഇനങ്ങൾ. നേരത്തെ പാക്കിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് ആടുകളെത്തിയിരുന്നു. വില കൂടുതലാണെങ്കിലും ഇന്ത്യൻ ആടുകൾക്കാണ് ആവശ്യക്കാർ കൂടുതലുള്ളത്. 32 കിലോ ഭാരമുള്ള ഒരു ഇന്ത്യൻ ആടിന് 2000 ദിർഹത്തോളം വില നൽകണം. 30-40 കിലോ വരെ തൂക്കം വരുന്ന നയിമി വിഭാഗത്തിൽപ്പെടുന്ന സൗദി ആട് ഒന്നിന് 1000- 2000 ദിർഹം വരെയാണ് വില. നെയ്യുള്ള വിഭാഗത്തിൽപ്പെട്ട സൂരിക്ക്, ഇത് ഒരെണ്ണം 200 കിലോ ഗ്രാം വരെ തൂക്കം വരും. ഇവയ്ക്കും വില വരുന്നുണ്ട്. സൊമാലിയൻ ആടിന് വലുപ്പമനുസരിച്ച് 500 മുതൽ 800 ദിർഹം വരെ വിലയുണ്ട്. യുഎഇ, ഇറാൻ, സുഡാൻ ആടുകൾക്ക് താരതമ്യേന കുറഞ്ഞ വില നൽകിയാൽ മതി. ആടുകളെ മുൻകൂട്ടി ബുക്ക് ചെയ്ത് വാങ്ങാവുന്നതാണ്.
ആടുകൾക്ക് പുറമെ കാളകളെയും ഇറച്ചിവിപണിയിലെത്തിക്കുന്നുണ്ട്. സൊമാലിയയിൽ നിന്നാണ് കൂടുതലും കാളകളെത്തുന്നത്. രണ്ടര ക്വിന്റലോളം ഭാരമുള്ള കാളകൾ വിപണിയിൽ ലഭ്യമാണ്. 3000 മുതൽ 7000 ദിർഹം വരെയാണ് വില.

കനത്ത ചൂടിൽ മൃ​ഗങ്ങൾക്ക് ​രോ​ഗങ്ങൾ വരുന്നതും ചത്തുപോകുന്നതും പതിവാണ്. ചൂടിൽ നിന്ന് രക്ഷ നൽകാൻ ഉച്ചനേരങ്ങളിൽ കടകളിൽ വെള്ളം തളിച്ച് തണുപ്പുണ്ടാക്കാറുണ്ട്. കൂടാതെ മൃ​ഗങ്ങളിൽ പരിശോധന നടത്തിയ ശേഷമാണ് ഉടമകൾക്ക് നൽകുക. ഗോതമ്പു പുല്ല് പൊടിച്ചതും ചെറുപയറ്, പരിപ്പ്, ഉലുവ, ജീരകം തുടങ്ങിയവയുടെ അവശിഷ്ടങ്ങളുടെ മിശ്രിതമാണ് ആടുമാടുകൾക്ക് തിന്നാൻ നൽകുന്നത്. യുഎഇയിലെ ഇറച്ചി മാർക്കറ്റുകൾ സീസണുകളിൽ പുലർച്ചെ വരെ പ്രവർത്തിക്കാറുണ്ട്. ദുബായിൽ ഖിസൈസിലും ഷാർജയിൽ സജയിലുമാണ് വിപണി പ്രവർത്തിക്കുന്നത്. സജയിലെ വിപണി രാവിലെ 7 മുതൽ രാത്രി 9 വരെയാണ് പ്രവ‌ർത്തനസജ്ജമാകുക. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy