Posted By saritha Posted On

യുഎഇയില്‍ പ്രവാസികളുടെ കീശ കീറുമോ മീന്‍ വില?

അബുദാബി: യുഎഇയില്‍ ചിലയിടങ്ങളില്‍ മീനിന് പൊള്ളുന്ന വില. എന്നാല്‍, മറ്റിടങ്ങളില്‍ വിലകള്‍ സ്ഥിരത നിലനിര്‍ത്തുന്നു. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ വിപണികളിൽ മൂന്‍ ഉൽപന്നങ്ങളുടെ വില വർധിച്ചിട്ടുണ്ടെങ്കിലും, കൽബയിലെയും ഖോർഫക്കാനിലെയും വ്യാപാരികൾ കൂടുതൽ സ്ഥിരതയുള്ള വില നിലനിർത്തുന്നു. മാളിൽ നിന്ന് സ്ഥിരമായി മീൻ വാങ്ങുന്ന അബുദാബി നിവാസിയായ മുഹമ്മദ് യാക്കൂബ് ഇത്തവണ കടല്‍ മത്സ്യത്തിന് കൂടുതൽ പണം നൽകേണ്ടി വന്നപ്പോൾ അത്ഭുതപ്പെട്ടു. അബുദാബിയിലും സമാനവിലയാണ് മീനിനെന്നും ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് വാങ്ങിയതിനേക്കാള്‍ 70 ശതമാനം കൂടുതലാണ് ഇപ്പോള്‍ മീനിന് വിലയെന്ന് യാക്കൂബ് പറയുന്നു. അൽ ഖുസൈസിലെ ലുലു വില്ലേജിലെ താമസക്കാരനായ മുഹമ്മദ് ഖാലിദ് രണ്ടാഴ്ച കൂടുമ്പോൾ ദെയ്‌റ വാട്ടർഫ്രണ്ട് മാർക്കറ്റ് സന്ദർശിച്ച് പച്ചക്കറികളും പഴങ്ങളും മാംസവും മത്സ്യവും വാങ്ങാറുണ്ട്. അടുത്തിടെ മത്സ്യ സെന്‍റര്‍ സന്ദർശിച്ചപ്പോൾ തൻ്റെ പ്രിയപ്പെട്ട മത്സ്യത്തിൻ്റെ വില ഇരട്ടിയായതായി അദ്ദേഹം പറയുന്നു. പ്രാദേശിക സംഘർഷം കാരണം പല ബോട്ടുകളും കടലിലേക്ക് ഇറങ്ങുന്നില്ലെന്നും അതിനാലാണ് വിലക്കയറ്റത്തിലേക്ക് നയിച്ചതെന്നും, ഖാലിദ് പറഞ്ഞു. വിലയിലെ കുതിച്ചുചാട്ടം ഉപഭോക്താക്കൾ വാങ്ങുന്ന മീനിന്‍റെ അളവ് കുറയുന്നതിന് കാരണമായതായി ദുബായിലെ ഒരു മാർക്കറ്റിലെ മീൻ വിൽപ്പനക്കാരന്‍ പറഞ്ഞു. ഷാർജയിലെ ഒരു മാർക്കറ്റിലെ വ്യാപാരികൾ പറയുന്നതനുസരിച്ച്, ചിലതരം മത്സ്യങ്ങളുടെ ലഭ്യതക്കുറവ് കാരണം സമുദ്രോത്പന്നങ്ങളുടെ വിലയിൽ ചെറിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മത്സ്യ വില വർധിച്ചിട്ടില്ലെന്ന് കൽബ, ഖോർഫക്കാൻ തുടങ്ങിയ പട്ടണങ്ങളിലെ മത്സ്യ വ്യാപാരികൾ പറഞ്ഞു. സമീപത്തെ വെള്ളത്തിൽ നിന്ന് പിടിക്കുന്ന സമുദ്രവിഭവങ്ങൾ മാത്രമാണ് പ്രാദേശിക മാർക്കറ്റിൽ വിൽക്കുന്നതെന്ന് മത്സ്യ വ്യാപാരിയായ മുഹമ്മദ് അപ്കർ വിശദീകരിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *