
അഭിമാനം; പശ്ചിമേഷ്യയിലെ മികച്ച കമ്പനികളുടെ പട്ടികയിൽ ലുലുവും
ദുബായ്: പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച നൂറ് കമ്പനികളുടെ പട്ടികയില്‍ മികച്ച സ്ഥാനം നേടി ലുലു ഗ്രൂപ്പ്. പശ്ചിമേഷ്യയിലെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ അറേബ്യൻ ബിസിനസിന്റെ 2024ലെ മികച്ച കമ്പനികളിലാണ് ലുലു ഗ്രൂപ്പ് ഇടം നേടിയത്. 12ാം സ്ഥാനമാണ് ലുലു ഗ്രൂപ്പിന് ലഭിച്ചത്. സുസ്ഥിരത മുൻനിർത്തിയുള്ള പദ്ധതികൾ, ഉപഭോക്തൃ സേവനം സുഗമമാക്കാൻ നടപ്പാക്കിയ ഡിജിറ്റൽ മാറ്റങ്ങൾ, സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾ എന്നിവയാണ് ലുലുവിനെ പട്ടികയിലെത്തിച്ചത്. ഇതോടെ ആദ്യ 15ൽ ഇടം നേടിയ ഏക ഇന്ത്യൻ കമ്പനിയും ലുലുവായി. പട്ടികയിൽ ഒന്നാമത് യുഎഇ ആസ്ഥാനമായ ദി ഗിവിങ് മൊമന്റ് കമ്പനിയാണ്. ഗ്ലോബൽ വ്യോമയാന മേഖലയിലെ ഏറ്റവും മികച്ച ഏവിയേഷൻ കമ്പനി എന്ന വിശേഷണത്തോടെ എമിറേറ്റ്സ് എയർലൈൻ രണ്ടാം സ്ഥാനം നേടി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)