ദുബായ്: പൂന്തോട്ടത്തില്‍നിന്ന് ഒലിയാന്‍ഡര്‍ ചെടി നീക്കം ചെയ്യാന്‍ യുഎഇ നിവാസികള്‍. ഒക്ടോബര്‍ എട്ടിന് അരളി ചെടികളുടെ ഉത്പാദനം, കൃഷി, വ്യാപാരം എന്നിവയ്ക്ക് അബുദാബിയിൽ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് (എഡിഎഎഫ്എസ്എ) നിരോധനം ഏര്‍പ്പെടുത്തിയത്. പൊതു ജനങ്ങൾക്കും വളർത്തു മൃഗങ്ങൾക്കും ഈ സസ്യത്തിന്‍റെ ഏതെങ്കിലും ഭാഗം കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന വിഷബാധ തടയുക എന്നതാണ് നിരോധനത്തിന്‍റെ ലക്ഷ്യമെന്ന് അതോറിറ്റി അറിയിച്ചു. പൗരന്മാരോടും താമസക്കാരോടും അധികാരികളുമായി സഹകരിക്കാനും അരളി ചെടികൾ സുരക്ഷിതമായി നശിപ്പിക്കാനും ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും അഡാഫ്‌സ അഭ്യർഥിച്ചു. അറിയാതെ ഈ ചെടികൾ തൊടുകയോ തിന്നുകയോ ചെയ്യരുതെന്നും അതോറിറ്റി നിർദേശിച്ചു. മൂന്ന് വര്‍ഷം മുന്‍പാണ് ദുബായില്‍ താമസമാക്കിയ ബ്രിട്ടീഷ് പ്രവാസിയായ ചന്ദന്‍ സൊചിത്ര അരളി ചെടി വാങ്ങിയത്. അന്ന് യാതൊരു മുന്നറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. നബീൽ ഇബ്രാഹിമിൻ്റെ അഭിപ്രായത്തിൽ, ഒലിയാൻഡറില്‍ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് പറയുന്നു. കാർഡിയാക് ഗ്ലൈക്കോസൈഡുകൾ അടങ്ങിയിട്ടുണ്ടെന്നും കഴിച്ചാൽ ദോഷകരമാണെന്നും വ്യക്തമാക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU