Posted By ashwathi Posted On

യുഎഇയിൽ 10 ലക്ഷം ദിർഹം രൂപ നേടാൻ അവസരം; ചെയ്യേണ്ടത് ഇത്ര മാത്രം…

സമൂഹ മാധ്യമങ്ങളിൽ മികച്ച കണ്ടൻ്റുകൾ ക്രിയേറ്റ് ചെയ്ത് മറ്റുള്ളവരെ ഞെട്ടിക്കാൻ കഴിവുള്ളവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് 10 ലക്ഷം ഡോളറിന്റെ സമ്മാനമാണ്. എങ്ങനെ ആണെന്നല്ലേ…? 2025 ജനുവരിയിൽ ദുബായിൽ വെച്ച് നടക്കുന്ന വൺ ബില്യൺ ഫോളോവേഴ്‌സ് സമ്മിറ്റിനോടനുബന്ധിച്ചാണ് വിവിധ രാജ്യങ്ങളിലെ കണ്ടന്റ് ക്രിയേറ്റർമാർക്കായി മെഗാ മത്സരം സംഘടിപ്പിക്കുന്നുണ്ട്. ദുബായിലെ ന്യൂ മീഡിയ അകാദമിയാണ് ജനുവരി 11 മുതൽ 13 വരെ കണ്ടന്റ് ഫോർ ഗുഡ് എന്ന ആശയത്തിൽ വൺ ബില്യൺ ഫോളോവേഴ്‌സ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. ഈ മത്സരത്തിൽ പങ്കെടുത്ത് മികച്ച ആശയവും സ്‌ക്രിപ്റ്റും പ്രസന്റേഷനും ഉപയോഗിച്ച് കാഴ്ചക്കാരെ ഞെട്ടിക്കണം. മത്സരത്തിൽ പങ്കെടുക്കാനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. നവംബർ 30 ആണ് അവസാന തീയതി.

അപേക്ഷിക്കേണ്ട വിധം

മത്സരത്തിനായി അയക്കുന്ന കണ്ടന്റിനൊപ്പം അതിന്റെ ആശയം, ക്രിയേറ്ററുടെ മുൻകാല സൃഷ്ടികൾ എന്നിവ ഉൾപ്പെടുന്ന പ്രോജക്ട് അയക്കണം. വ്യക്തികൾക്ക് നേരിട്ട് മത്സരത്തിൽ പങ്കെടുക്കുകയോ മറ്റുള്ളവർക്ക് നോമിനേറ്റ് ചെയ്യുകയോ ആകാം. ഡിസംബർ 1 മുതൽ 15 വരെ ജഡ്ജിംഗ് കമ്മിറ്റി അപേക്ഷകൾ വിലയിരുത്തി പത്ത് മികച്ച കണ്ടന്റുകൾ തെരഞ്ഞെടുക്കും. തുടർന്ന് ഡിസംബർ 16 മുതൽ 31 വരെ ഈ കണ്ടന്റുകളിൽ ഓൺലൈൻ വോട്ടിംഗും ആരംഭിക്കും. ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന കണ്ടന്റിനാകും 10 ലക്ഷം ഡോളർ സമ്മാനം ലഭിക്കുക. ജനുവരി 12 ന് വിജയിയെ പ്രഖ്യാപിക്കും. ലോകത്തിലെ പ്രമുഖ കണ്ടന്റ് ക്രിയേറ്റർമാരെയും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർമാരെയും പങ്കെടുപ്പിച്ചുള്ള മത്സരമാണ് സംഘാടകർ ലക്ഷ്യമിടുന്നത്. മൽസരത്തിനുള്ള കണ്ടന്റുകളുടെ സ്വഭാവം സംബന്ധിച്ച് നിബന്ധനകളുണ്ട്. സാംസ്‌കാരികവും മാനവികവും സാമൂഹികവുമായ മൂല്യങ്ങളെ ഉയർത്തി പിടിക്കുന്നതാകണം കണ്ടന്റുകൾ. മറ്റുള്ളവർക്ക് പ്രചോദനമാകണം. രാജ്യങ്ങൾക്കിടയിൽ ഐക്യം വളർത്തണം. അപരനോടുള്ള സഹാനുഭൂതിയും മനുഷ്യർക്കിടയിൽ സുസ്ഥിരമായ പിന്തുണയും പ്രോൽസാഹിപ്പിക്കുന്നതാകണം. സോഷ്യൽ മീഡിയ നിയമങ്ങളെ പാലിക്കുന്നതും ഗുണനിലവാരം പുലർത്തുന്നതുമാകണം. ആഗോള പ്രേക്ഷകരോട് സംവദിക്കുന്നതാകണം. www.1billionsummit.com എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *