അബുദാബി: യുഎഇയിൽ പണമിടപാടുകൾ നടത്തുന്നതിന് പുതിയ ഫീച്ചർ. വിവധ പണമിടപാടുകൾക്കായി ഇനി ഒറ്റ കാർഡ് മതി. യുഎഇയിൽ കൂടാതെ യുഎസിലും ഇത് മികച്ചൊരു പണമിടപാട് സംവിധാനമായി ഉപയോഗിക്കുന്നു. ഹോങ്കോങ്, ജപ്പാൻ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽ ഇതിനകം ഈ സംവിധാനം ലഭ്യമായി കഴിഞ്ഞു. പണമടയ്ക്കാൻ സൗകര്യത്തിനും എളുപ്പത്തിനും ഉപഭോക്താക്കൾ കൂടുതലായി മുൻഗണന നൽകുന്നുണ്ട്. 51 ശതമാനം കാർഡ് ഉപയോക്താക്കളും ഒരു കാർഡിലൂടെ ഒന്നിലധികം അക്കൗണ്ടുകളും ഫണ്ടിങ് ശ്രോതസുകളും ഉപയോഗിക്കാൻ ആഗ്രഹിക്കുന്നെന്ന് വിസ പഠനം കണ്ടെത്തി. വരും മാസങ്ങളിൽ യൂറോപ്പിലേക്ക് ഈ പുതിയ ഫീച്ചർ വിപുലീകരിക്കാൻ വിസ പദ്ധതിയിടുന്നതായി ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ ആഗോള തലവൻ മാർക്ക് നെൽസൺ പറഞ്ഞു. ഫീസുകളും തടസങ്ങളുമില്ലാതെ ഡെബിറ്റും ക്രെഡിറ്റും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു കാർഡ് കൂടുതൽ ആളുകളിലേക്ക് കൊണ്ടുവരാൻ കമ്പനി പദ്ധതിയിടുകയാണെന്ന് ലെവ്ചിൻ സ്ഥിരീകരിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Home
news
‘ഒറ്റ കാർഡ്’, പണമിടപാടുകൾക്ക് പുതിയ ഫീച്ചറുമായി യുഎഇ; വ്യത്യസ്‌ത ശ്രോതസുകളിൽ നിന്ന് പണമടയ്‌ക്കാം