
അവസാനം വിളിച്ചത് ഒക്ടോബർ 29 ന്; സന്ദർശന വിസയിൽ യുഎഇയിലെത്തിയ മലയാളി യുവാവിനെ കാണാതായി
ദുബായ്: സന്ദർശന വിസയിൽ ദുബായിലെത്തിയ മലയാളി യുവാവിനെ കാണാതായതായി ബന്ധുക്കൾ. എറണാകുളം സ്വദേശി ആശിഷ് രഞ്ജിത്തിനെയാണ് കാണാതായത്. കഴിഞ്ഞ മാസം 29ാം തീയതി മുതൽ കാണാനില്ലെന്ന് മാതാവ് ബിന്ദു രഞ്ജിത്ത് നോർക്ക റൂട്ട്സിൽ പരാതി നൽകി.
2023 ഒക്ടോബർ ഒൻപതിനാണ് രഞ്ജിത്ത് ജോലി അന്വേഷിച്ച് വിസിറ്റിങ് വിസയിൽ ദുബായിലെത്തിയത്. എംബിഎ ഹോട്ടൽ മാനേജ്മെന്റ് ഹോസ്പിറ്റാലിറ്റി ബിരുദധാരിയാണ് രഞ്ജിത്ത്. വിസ കാലാവധി കഴിഞ്ഞതോടെ പുതുക്കാനായി വീട്ടിൽനിന്ന് പണം അയച്ചുകൊടുത്തിരുന്നതായി മാതാവ് പറഞ്ഞു. ഒക്ടോബർ 30ന് വീണ്ടും വിസ കാലാവധി തീർന്നു. ഇത് പുതുക്കുന്നതിനായി സുഹൃത്തിനൊപ്പം അജ്മാനിലേക്ക് പോകുന്നതായി 29ാം തീയതി രഞ്ജിത്ത് വീട്ടിലേക്ക് വിളിച്ചറിയിച്ചിരുന്നു. അജ്മാനിൽ അൽനാഫ് എന്ന സ്ഥലത്താണ് താമസമെന്നും വിഡിയോ കോളിൽ അറിയിച്ചിരുന്നു. 29ന് ശേഷം മകനെ 0562605488 എന്ന നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നതായി മാതാവ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി പലയിടത്തും അന്വേഷിച്ചെങ്കിലും ആശിഷിനെ കണ്ടെത്താനായില്ലെന്നും കണ്ടെത്തുന്നവർ ബന്ധുക്കളെയോ പോലീസിനെയോ അറിയിക്കണമെന്ന് മാതാവ് അഭ്യർഥിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)