അബുദാബി: യുഎഇയിൽ മാതാപിതാക്കൾ മക്കൾക്കായി ചെലവഴിക്കുന്നത് വൻതുക. വില കൂടിയ മൊബൈൽ ഫോൺ, വസ്ത്രങ്ങൾ, ഷൂവുകൾ എന്നിവയാണ് കുട്ടികളുടെ പ്രധാന ആവശ്യങ്ങൾ. മുൻപ് അഭ്യർഥിച്ചിരുന്നത് ഇപ്പോൾ ഡിമാൻഡായി മാറിയെന്ന് മാതാപിതാക്കൾ പറയുന്നു. സാമ്പത്തിക ഞെരുക്കത്തിനിടയിലും മക്കൾക്കായി വൻതുക മുടക്കാനും മാതാപിതാക്കൾ നിർബന്ധിതരാകുകയാണ്. 3,000 ദിർഹം മുതൽ 5,000 ദിർഹം വരെ മാതാപിതാക്കൾ മക്കളുടെ ആവശ്യങ്ങൾക്കായി ചെലവഴിക്കുന്നു. ഐഫോൺ ആണ് കുട്ടികൾ കൂടുതലായും ആവശ്യപ്പെടുന്നത്. എന്നാൽ, ഇത് കേട്ട് പല മാതാപിതാക്കളും ഞെട്ടിയിരിക്കുകയാണ്. ഷാർജയിലെ ബ്രിട്ടീഷ് സ്കൂളിലെ വിദ്യാർഥിയായ 14 കാരൻ മുഹമ്മദ് അമ്ർ ഐഫോൺ ആവശ്യപ്പെട്ടപ്പോൾ പിതാവ് സയീദ് ഞെട്ടിപ്പോയി. തന്റെ മകന് ഒരു സ്മാർട്ട് ഫോൺ കൈവശമുള്ളപ്പോഴാണ് വീണ്ടും മറ്റൊരു ഫോണിനായി ആവശ്യപ്പെട്ടതെന്ന് പിതാവ് പറഞ്ഞു. പരീക്ഷയ്ക്ക് ജയിച്ചതിനാൽ തന്റെ സുഹൃത്തുക്കളിൽ ഭൂരിഭാഗം പേർക്കും ഐഫോൺ സമ്മാനിച്ചതായി മുഹമ്മദ് അമ്ർ പിതാവിനോട് പറഞ്ഞു. കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന സമ്മർദം സാമ്പത്തിക പിരിമുറുക്കത്തിലേക്ക് നയിക്കുന്നതായി യുഎഇയിലെ ചില രക്ഷിതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. ഏറ്റവും പുതിയ ഗാഡ്‌ജെറ്റുകൾ, വസ്ത്രങ്ങൾ, ആക്സസറികൾ എന്നിവ പോലുള്ള കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രതിമാസം 3,000 ദിർഹം ചെലവഴിക്കുന്നതായി ചില മാതാപിതാക്കൾ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A